16ന് ഇടുക്കിയിൽ ഹർത്താൽ; ഭൂപ്രശ്നങ്ങളിൽ സമരം കടുപ്പിക്കാൻ സിപിഎം

CPM announces hartal in Idukki for October 16: വിവിധ ഭൂവിഷയങ്ങളിൽ യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും അ‌വഗണനയിലും പ്രതിഷേധിച്ചുകൊണ്ട് ഈ മാസം 16 ന് ജില്ലയിൽ ഹർത്താലിന് സിപിഎം ആഹ്വാനം ചെയ്തു. ഹർത്താലിന് മുന്നോടിയായി 15ന് ലോക്കൽ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തും. മനുഷ്യ മൃഗ സംഘർഷം ലഘൂകരിക്കാൻ എൽഡിഎഫ് പ്രഖ്യാപിച്ച കാര്യങ്ങളിൽ നിന്ന് നിലവിലെ സർക്കാർ പിന്നോട്ട് പോയെന്ന് സിപിഎം ആരോപിച്ചു.

16ന് ഇടുക്കിയിൽ ഹർത്താൽ; ഭൂപ്രശ്നങ്ങളിൽ സമരം കടുപ്പിക്കാൻ സിപിഎം

Hartal In Idukki On October 16

Published: 

08 Oct 2026 | 07:40 PM

അ‌ടിമാലി: ഇടുക്കി ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സിപിഎം ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുന്നു. വിവിധ ഭൂവിഷയങ്ങളിൽ യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും അ‌വഗണനയിലും പ്രതിഷേധിച്ചുകൊണ്ട് ഈ മാസം (ഒക്ടോബർ) 16 ന് ജില്ലയിൽ ഹർത്താലിന് സിപിഎം ആഹ്വാനം ചെയ്തു. ഹർത്താലിന് മുന്നോടിയായി 15ന് ലോക്കൽ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തും. ഏലമലക്കാടുകളെ റിസർവ് വനം ആക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മനുഷ്യ മൃഗ സംഘർഷം ലഘൂകരിക്കാൻ എൽഡിഎഫ് പ്രഖ്യാപിച്ച കാര്യങ്ങളിൽ നിന്ന് നിലവിലെ സർക്കാർ പിന്നോട്ട് പോയെന്നും സിപിഎം ആരോപിച്ചു.

ഇഎസ്എയിൽ കേന്ദ്രത്തിന് നൽകിയ നിർദ്ദേശങ്ങളുടെ കെഡസ്ട്രിയൽ മാപ്പ് പുറത്തിറക്കുക, സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള ഗൂഢ നീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുളള നീക്കം ഉപേക്ഷിക്കുക, രാത്രി സഞ്ചാരം വിലക്കിയ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഎം ഹർത്താൽ നടത്തുന്നത്.

Also Read: Kochi Water Metro: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം, ഒക്ടോബർ 10-ന് വാട്ടർ മെട്രോ സർവീസിന് നിയന്ത്രണം

ഫെൻസിംഗ്, മതിലുകൾ പൊളിക്കുന്ന ഉത്തരവ് പിൻവലിക്കുക, കളക്ടറെ ചട്ടുകമാക്കി സർക്കാർ ഇറക്കുന്ന കർഷക ദ്രോഹ ഉത്തരവുകൾ പിൻവലിക്കുക, സിഎച്ച്ആർഎൽ പദ്ധതി തിരികെ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും സിപിഎം മുന്നോട്ട് വച്ചിട്ടുണ്ട്. ”പശ്ചിമഘട്ട ലോല പ്രദേശവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത്തെ കരട് വിജ്ഞാപനം കേരളത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു”.

”മുമ്പ് പ്രസിദ്ധീകരിച്ച ആറ് കരട് വിജ്ഞാപനങ്ങളിലും ഇല്ലാതിരുന്ന കേരളത്തിലെ 131 വില്ലേജുകളുടെ പേരുകൾ പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്” എന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. ജനവാസ മേഖലകളെ ബാധിക്കുന്ന പുതിയ ആനത്താരകൾ സൃഷ്ടിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

English Summary

The CPM has called for a district-wide hartal on the 16th of this month to protest against the UDF government’s policies and neglect regarding various land-related issues. Ahead of the hartal, torchlight processions will be held at local centers on the 15th. The CPM alleged that the current government has backtracked on measures previously announced by the LDF to mitigate human-animal conflict.

Loading...
Unable to load recommendations.
Follow Us
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ചാണോ സൂക്ഷിക്കുന്നത്?
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു