AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pinarayi Vijayan On Messi Issue : ഈ പറയുന്ന പ്രശ്നമൊന്നുമില്ല, ശ്രദ്ധ തിരിക്കാനുള്ള ശ്രമം; മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

Pinarayi Vijayan Responding to Messi Issue : ഫുട്ബോൾ ഇതിഹാസം മെസിയേയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പിണറായി വിജയൻ മുഖ്യമന്ത്രിയും വി അബ്ദുറഹിമാൻ കായിക മന്ത്രിയുമായിരുന്നപ്പോഴാണ് മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കം നടക്കുന്നതും പരാജയപ്പെടുന്നുതും.

Pinarayi Vijayan On Messi Issue : ഈ പറയുന്ന പ്രശ്നമൊന്നുമില്ല, ശ്രദ്ധ തിരിക്കാനുള്ള ശ്രമം; മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ
Pinarayi Vijayan's Press MeetImage Credit source: Screen Grab
Amal KV
Amal KV | Updated On: 12 Aug 2026 | 02:58 PM

തിരുവനന്തപുരം : ഫുട്ബോൾ ഇതിഹാസം മെസിയേയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പിണറായി വിജയൻ മുഖ്യമന്ത്രിയും വി അബ്ദുറഹിമാൻ കായിക മന്ത്രിയുമായിരുന്നപ്പോഴാണ് മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കം നടക്കുന്നതും പരാജയപ്പെടുന്നുതും. ഇതുമായി ബന്ധപ്പെട്ട നടപടികളിലും ഇടപാടുകളിലും വലിയ ക്രമക്കേടുകൾ നടന്നു എന്നാണ് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഈ വിഷയത്തിലാണ് പിണറായി വിജയന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

ഈ പറയുന്ന പ്രശ്നങ്ങളൊന്നും വിഷയത്തിൽ ഇല്ലെന്നും ചില വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഇപ്പോഴത്തെ വിവാദം എന്നും പിണറായി വിജയൻ ആരോപിച്ചു. മന്ത്രിയ്ക്ക് സ്പെയിനിൽ പോകാൻ കാരാരിന്റെ ആവശ്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന അബ്ദുറിമാൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read : മെസ്സിയുടെ പേരിൽ നടന്നത് വമ്പൻ പണം തട്ടിപ്പ്! മുൻ കായിക മന്ത്രിയും ഒത്താശ? തുടരന്വേഷണത്തിന് സർക്കാർ

പിണറായി വിജയന്റെ വാക്കുകൾ – കായികപ്രേമികളും മറ്റെല്ലാവരും നല്ല മനസ്സോടെ കാണുന്ന നമ്മുടെ ലോകത്തിനു മുന്നിലുള്ള ഒരു വ്യക്തിയാണല്ലോമെസ്സി. നല്ല രീതിയിൽ അദ്ദേഹത്തിന് കേരളത്തിൽ ആരാധകരുണ്ട്. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അത്. നമുക്ക് കേരളത്തിൽ മികച്ച സ്പോർട്സ് സംസ്കാരം ആണല്ലോ ഉള്ളത്. ഒരു ഘട്ടത്തിൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നുള്ളത് വസ്തുതയാണ്. അതിന്റെ ഭാഗമായി ആ ടീമിന് ഇവിടെ വരുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ചില നടപടികൾ ഉണ്ടായി എന്നതും നമുക്ക് അറിയാവുന്ന കാര്യമാണ്. അന്ന് ആ കാര്യങ്ങൾ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിൽ അബ്ദുൽ റഹ്മാൻ തന്നെ ആ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനകത്ത് ഈ പറയുന്ന തരത്തിലുള്ള ഒരു പ്രശ്നവും അടങ്ങിയിട്ടില്ല.

മെസ്സി വരണമെന്ന് പൊതുവിൽ നാട് ആഗ്രഹിച്ചിരുന്നു. വരുന്നതിനെ നമ്മൾ സ്വാഗതം ചെയ്തിരുന്നു. പക്ഷേ അവർക്ക് അവരുടേതായ കാരണങ്ങളാൽ വരാൻ പറ്റിയില്ല എന്നുള്ളതാണ് പിന്നീട് സംഭവിച്ചത്. അതിന്റെ മേലെ എന്ത് അന്വേഷണം നടത്താനാണെന്ന് അന്വേഷിച്ചാൽ അല്ലേ പറയാൻ പറ്റൂ. സ്പെയിനിൽ മന്ത്രി മന്ത്രി പോകുന്നതിന് കരാർ ഒന്നും വേണ്ട. അതിനെ സംബന്ധിച്ച് എല്ലാം അന്നത്തെ മന്ത്രി തന്നെ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടല്ലോ. നമ്മുടെ നാട്ടിൽ ആകെ വല്ലാതെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് വിഷമം ഉണ്ടാക്കുന്ന കാര്യമാണല്ലോ അത് ഇരിക്കട്ടെ ഒന്ന് ഇങ്ങോട്ട് തിരിച്ചും എന്ന് ഒരു ആലോചനയുണ്ടാകും അതു വരണ്ട വഴിക്ക് വരട്ടെ. അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഇനി അവർക്ക് എന്താണ് അന്വേഷിക്കേണ്ടത് എന്ന് വെച്ചാൽ അന്വേഷിക്കട്ടെ.

 

English Summary

Opposition Leader Pinarayi Vijayan has responded to the irregularities surrounding the initiative to bring football legend Messi and the Argentina team to Kerala. The move to bring Messi to Kerala and its subsequent failure took place during the tenure of Pinarayi Vijayan as Chief Minister and V. Abdurahiman as Sports Minister.

Follow Us