Goa Liquor: ഗോവയിൽ നിന്ന് ട്രെയിനിൽ മദ്യം കടത്തി; പത്തനംതിട്ട സ്വദേശിയായ യുവാവിന് മൂന്ന് വർഷം തടവ്

Liquor Smuggle From Goa: ഗോവയിൽ നിന്ന് വിദേശമദ്യം കടത്തിയ യുവാവിണ് മൂന്ന് വർഷം തടവുശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.

Goa Liquor: ഗോവയിൽ നിന്ന് ട്രെയിനിൽ മദ്യം കടത്തി; പത്തനംതിട്ട സ്വദേശിയായ യുവാവിന് മൂന്ന് വർഷം തടവ്

പ്രതീകാത്മക ചിത്രം

Updated On: 

03 Feb 2026 | 07:23 AM

ഗോവയിൽ നിന്ന് ട്രെയിനിൽ നിന്ന് വിദേശമദ്യം കടത്തിയ യുവാവിന് മൂന്ന് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശിയായ അഭിജിത് വി നായർക്കെതിരെയാണ് നടപടി. എറണാകുളം സെക്കൻഡ് അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഷ്മ ശശിധരനാണ് ശിക്ഷ വിധിച്ചത്.

2023 ഓഗസ്റ്റ് 15നാണ് അഭിജിത് ഗോവയിൽ നിന്ന് മദ്യം കടത്തിയത്. നേത്രാവതി എക്സ്പ്രസിൽ ആറ് കുപ്പികളിലായി നാലര ലിറ്റർ മദ്യമാണ് ഇയാൾ വില്പനയ്ക്കായി കേരളത്തിലേക്ക് കടത്തിയത്. എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന സബ് ഇൻസ്പെക്ടർ പിആർ രതീഷാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം പോലീസ് എസ്ഐ ഇകെ അനിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Also Read: Bengaluru High Speed Rail: 1 മണിക്കൂറിൽ ബെംഗളൂരുവിലെത്താം; പുതിയ ട്രെയിൻ വന്നത് അറിഞ്ഞില്ലേ?

ലൈസൻസോ പെർമിറ്റോ ഇല്ലാതെ പരമാവധി മൂന്ന് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഒരാൾക്ക് കൈവശം വെക്കാനാവുക. വിദേശനിർമ്മിത മദ്യം 2.5 ലിറ്റർ മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ. ബിയറും വൈനും മൂന്നര ലിറ്റർ വരെ കൈവശം വെക്കാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കൊണ്ടുവരാൻ എക്സൈസ് വകുപ്പിൻ്റെ പ്രത്യേക പെർമിറ്റ് വേണം.

കേന്ദ്രഭരണപ്രദേശമായ ഗോവയിൽ മദ്യത്തിന് വില വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഗോവയിൽ നിന്ന് പലരും കേരളത്തിലേക്ക് മദ്യം കൊണ്ടുവരാറുണ്ട്. എന്നാൽ, ഇത് സുരക്ഷിതമല്ല.

Follow Us
Related Stories
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
Kerala Weather Update: മഴയെ വെല്ലുന്ന കത്തുന്ന ചൂട്; സംസ്ഥാനത്ത് ഇന്ന് മഴ പെയ്യുമോ… വരാനിരിക്കുന്നത് എന്ത്?
Bengaluru Train: മലബാറുകാര്‍ക്ക് കനത്ത നിരാശ; ബെംഗളൂരു-കോഴിക്കോട് ട്രെയിനിന്റെ സമയത്തില്‍ മാറ്റം, വൈകിയോടും
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ