പരാതിക്കാരിയുമായി ദീർഘകാല പരിചയം, നടി കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു; മുൻകൂർ ജാമ്യ ഹർജി നൽകി ജോൺസൺ ജെ വർഗീസ്

തെളിവ് ആയിട്ട് ചാറ്റ് ഉണ്ടെന്നും ഡോക്ടർ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. മർദ്ദിച്ചതിന് പരാതി നൽകിയതിലുള്ള വിരോധമാണ് തന്നെ ബലാത്സംഗം കേസിൽ പെടുത്തിയത് എന്നാണ് ഡോക്ടറുടെ ആരോപണം.അതേസമയം ജോൺസൺ വർഗീസ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഡോക്ടർക്കെതിരെ പെരുമാറ്റ ദൂഷ്യത്തിന് സഹപ്രവർത്തകർ ആശുപത്രി അധികൃതർക്ക്.........

പരാതിക്കാരിയുമായി ദീർഘകാല പരിചയം, നടി കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു; മുൻകൂർ ജാമ്യ ഹർജി നൽകി ജോൺസൺ ജെ വർഗീസ്

Johnson J Varghese

Published: 

09 Nov 2026 | 02:35 PM

കൊച്ചി: പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കൊച്ചിയിലെ ഡോക്ടർ ജോൺസൺ വർഗീസ്. പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണെന്നും ഇവരുമായി ദീർഘകാലത്തുള്ള പരിചയവും സൗഹൃദവും ഉണ്ടെന്നാണ് ഡോക്ടർ ഹർജിയിൽ വാദിക്കുന്നത്. ഇപ്പോൾ ഉള്ളത് കെട്ടിച്ചമച്ച കേസ് ആണെന്നും ഡോക്ടർ പറയുന്നു. കൂടാതെ പരാതിക്കാരിയുടെ ബന്ധുവായ നടി തന്നെ കെട്ടിയിട്ട് നഗ്നനാക്കി വീഡിയോസ് ചിത്രീകരിച്ചു എന്നും മൂന്ന് കോടി രൂപ ചോദിച്ചു.

മർദ്ദിച്ചതിന് പരാതി നൽകിയതിലുള്ള വിരോധമാണ്…

അതിനു തെളിവ് ആയിട്ട് ചാറ്റ് ഉണ്ടെന്നും ഡോക്ടർ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. മർദ്ദിച്ചതിന് പരാതി നൽകിയതിലുള്ള വിരോധമാണ് തന്നെ ബലാത്സംഗം കേസിൽ പെടുത്തിയത് എന്നാണ് ഡോക്ടറുടെ ആരോപണം.അതേസമയം ജോൺസൺ വർഗീസ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഡോക്ടർക്കെതിരെ പെരുമാറ്റ ദൂഷ്യത്തിന് സഹപ്രവർത്തകർ ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ALSO READ:കൊച്ചിയിലെ ലൈംഗിക അതിക്രമ പരാതി: ഒളിവിൽ പോയ ഡോക്ടർ ജോൺസൺ ജെ വർഗീസിനെ കണ്ടെത്താനാകാതെ പോലീസ്

ഈ മാസം മൂന്നാം തീയതിയാണ് ഇയാൾ അവസാനമായി ആശുപത്രിയിൽ എത്തിയിട്ടുള്ളത് കൂടുതൽ പരാതികൾ ലഭിക്കുകയാണെങ്കിൽ കേസെടുക്കണം എന്ന നിലപാടിലാണ് പോലീസ്. നിലവിൽ യുവനടിയുടെ ബന്ധു മാത്രമാണ് ഇയാൾക്കെതിരെ പരാതി നൽകിയിട്ടുള്ളത്.യുവനടിയുടെ ബന്ധുവായ 50 കാരി പീഡന പരാതി നൽകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഡോക്ടർ ഒളിവിൽ പോയത് കേരളത്തിന് പുറത്ത് ധാരാളം ബന്ധങ്ങൾ ഉള്ള ഡോക്ടർക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്നുപോകാനും എളുപ്പമാണെന്നും സൂചന ജോൺസൺ വർഗീസിന്റെ ഫോണിൽ നിരവധി മറ്റു സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങളും ഉണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ENGLISH SUMMARY

Dr. Johnson Varghese, a doctor based in Kochi, has filed an application for anticipatory bail in connection with a sexual assault case. In his petition, he claims to be the complainant’s family doctor and asserts that he shares a long-standing acquaintance and friendship with her. He further contends that the case is fabricated. Additionally, he alleges that an actress—who is a relative of the complainant—tied him up, stripped him naked, recorded videos of him, and demanded three crore rupees.

Loading...
Unable to load recommendations.
Follow Us
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് ഹൃദ്രോഗത്തിന്റെ സൂചനയോ?
പഴയ ബാറ്ററി ഉണ്ടോ? എലിയെ തുരത്താം
വെളിച്ചെണ്ണ എടുത്തോ, കണ്ണിനടിയിലെ കറുപ്പ് മാറ്റാം
154 KM റേഞ്ച് - റോയൽ എൻഫീൽഡിന്റെ ഇ.വി ബൈക്ക്
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി