Malappuram Loud Noise: മലപ്പുറത്തെ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു

Loud Noise Heard from Under Ground in Malappuram: ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാർ വീടുകളിൽ നിന്നും പുറത്തേക്കോടി.

Malappuram Loud Noise: മലപ്പുറത്തെ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു

Representational Image (Image Credits: DrPixel/Getty Images Creative)

Published: 

30 Oct 2024 | 07:35 AM

മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി അവർ പറയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാർ വീടുകളിൽ നിന്നും പുറത്തേക്കോടി. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിയെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് കേരളം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിറ്റി വ്യക്തമാക്കി.

രാത്രി ഒമ്പത് മണിക്ക് ആദ്യ ശബ്ദം ഉണ്ടായതിനെ തുടർന്ന്, നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് പത്തേമുക്കാലിന് വീണ്ടും ശബ്ദവും വിറയലും ഉണ്ടായത്. ഭൂമികുലുക്കം ആണെന്ന് കരുതിയതായി നാട്ടുകാർ പറയുന്നു. ആളുകൾ ഭയന്ന്, ഏറെ വൈകിയും വീടുകളിലേക്ക് മടങ്ങാൻ തയ്യാറാവാതെ വന്നതോടെ അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. പഞ്ചായത്ത് ഭരണ സമിതിയും പോലീസും എത്തിയാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. എന്നാൽ, രാത്രി 11 മണി വരെ സ്ഥലത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് ദുരന്ത നിവാരണ സമിതി റിപ്പോർട്ട് ചെയ്തത്.

ALSO READ: നീലേശ്വരത്തെ പടക്ക ശേഖരത്തിന് തീപിടിച്ച സംഭവം: ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

നേരത്തെ ഭൂമിക്കടിയിൽ നിന്നും സ്ഫോടന ശബ്ദം കേട്ടെന്ന വിവരത്തെ തുടർന്ന് ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതിന് പിന്നാലെയാണ്, പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദവും വിറയലും ഉണ്ടായിരിക്കുന്നത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍