AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

M V Govindan – തന്റെ രോഗവിവരം അറിയാനാണ് എംവി ഗോവിന്ദൻ കുടുംബസമേതം എത്തിയത് – ജോത്സ്യൻ മാധവ പൊതുവാൾ

M.V. Govindan's Visit to Astrologer Sparks Controversy: ജാതകം നോക്കാനായിരുന്നെങ്കില്‍ അമിത് ഷാ തന്നെ സന്ദര്‍ശിച്ച പോലെയാകുമായിരുന്നു. അമിത് ഷാ വന്നത് ജാതകവും കാലങ്ങളും അറിയാനായിരുന്നു.

M V Govindan – തന്റെ രോഗവിവരം അറിയാനാണ് എംവി ഗോവിന്ദൻ കുടുംബസമേതം എത്തിയത് – ജോത്സ്യൻ മാധവ പൊതുവാൾ
M V GovindanImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 09 Aug 2025 20:30 PM

കണ്ണൂര്‍: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെ സന്ദര്‍ശിച്ചത് ജ്യോതിഷം നോക്കാനല്ലെന്ന് പ്രമുഖ ജ്യോതിഷി മാധവ പൊതുവാള്‍ വ്യക്തമാക്കി. തന്റെ രോഗവിവരം അന്വേഷിക്കാനാണ് അദ്ദേഹം കുടുംബത്തോടൊപ്പം വന്നതെന്നും, വര്‍ഷങ്ങളായുള്ള സൗഹൃദബന്ധം ജ്യോതിഷവുമായി ബന്ധപ്പെടുത്തരുതെന്നും മാധവ പൊതുവാള്‍ പറഞ്ഞു.

തന്റെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ഗോവിന്ദന്‍ മാഷ് വന്നത്. ‘ജ്യോതിഷക്കാരനായിട്ടല്ല എന്നെ കാണാന്‍ വന്നത്. വര്‍ഷങ്ങളായുള്ള സ്‌നേഹബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്,’ അദ്ദേഹം പറഞ്ഞു. നവകേരള യാത്രയുടെ ഭാഗമായി ഗോവിന്ദന്‍ തന്നെ ക്ഷണിച്ചതും സൗഹൃദത്തിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Operation sindoor: ആറ് പാകിസ്ഥാൻ വിമാനങ്ങൾ തകർത്തിരുന്നു, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വ്യോമസേന മേധാവി

ജാതകം നോക്കാനായിരുന്നെങ്കില്‍ അമിത് ഷാ തന്നെ സന്ദര്‍ശിച്ച പോലെയാകുമായിരുന്നു. അമിത് ഷാ വന്നത് ജാതകവും കാലങ്ങളും അറിയാനായിരുന്നു. പാര്‍ട്ടിയില്‍ ഈ വിഷയം ഉന്നയിച്ചതായി വാര്‍ത്തകളില്‍ കണ്ട നേതാവ് തന്നോട് നേരിട്ട് ചോദിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വിശദീകരിക്കുമായിരുന്നെന്നും മാധവ പൊതുവാള്‍ പറഞ്ഞു.

അതേസമയം, ജ്യോതിഷനുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. എ.കെ. ബാലന്‍ എം.എല്‍.എയുടെ പ്രതികരണം ഇതിനെ ശരിവെക്കുന്നതായിരുന്നു. ജ്യോതിഷന്മാരുടെ വീടുകളില്‍ പോകുന്നത് സാധാരണമാണെന്നും, എന്നാല്‍ ജാതകം നോക്കാന്‍ പാര്‍ട്ടിയിലെ ആരും പോയിട്ടില്ലെന്നും ബാലന്‍ പറഞ്ഞു.