ഗ്രനേഡ്, കണ്ണീർവാതകം… തലസ്ഥാനത്ത് വൻ സംഘർഷം; യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി

Clash between Youth Congress and SFI in Thiruvananthapuram: തലസ്ഥാനത്ത് വൻ സംഘർഷം. യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. എന്നിട്ടും സംഘർഷം അ‌യയാതെ സ്ഥലത്ത് ഭീകരാന്തരീക്ഷം നിലനിൽക്കുന്നു. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷം ഉണ്ടായത്.

ഗ്രനേഡ്, കണ്ണീർവാതകം... തലസ്ഥാനത്ത് വൻ സംഘർഷം; യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി

Clash Between Youth Congress And Sfi In Thiruvananthapuram

Updated On: 

30 Sep 2026 | 10:21 PM

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ സംഘർഷം. യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. എന്നിട്ടും സംഘർഷം അ‌യയാതെ സ്ഥലത്ത് ഭീകരാന്തരീക്ഷം നിലനിൽക്കുന്നു. സംഘർഷം ശക്തമായ സമയത്ത് സ്ഥലത്ത് ആവശ്യത്തിന് പോലീസ് ഇല്ലാതിരുന്നത് സാഹചര്യം വഷളാക്കി. തുടർന്ന് ​കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി. പിന്നാലെ പോലീസുകാരുടെ വലിയ സംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടക്കുകയും വിദ്യാർഥികൾക്ക് നേരേ വലിയ തോതിലുള്ള ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. എന്നാൽ ലാത്തിച്ചാർജിൽ പിന്തിരിഞ്ഞോടാൻ വിദ്യാർഥികൾ തയാറായില്ല. പോലീസുമായി തർക്കത്തിലേർപ്പെട്ടെ വിദ്യാർഥികൾ പോലീസ് പുറത്തുകടക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുയർത്തി. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ അ‌ടക്കം സ്ഥലത്തുണ്ട്.

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷത്തിന് തുടക്കം കുറിക്കപ്പെട്ടത്. മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി.

Also Read: മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ; നിയമനം കാബിനറ്റ് പദവിയോടെ

ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞത് എസ്എഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസുകാർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞു. ഇത് പിന്നീട് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ പറഞ്ഞു. കറൻറ് പോയ സമയത്ത് ഹോസ്റ്റലിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും, മാർച്ച് കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസുകാർ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയുമായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

യൂത്ത്കോൺഗ്രസ് പ്രവർത്തകർ കല്ലേറ് ആരംഭിച്ചപ്പോൾ കൊണ്ടുകൊണ്ട് നിൽക്കാൻ തയാറാകാതെ തങ്ങൾ തിരിച്ചെറിഞ്ഞെന്ന് എസ്എഫ്ഐ നേതൃത്വം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഹോസ്റ്റലിൽ കയറി വിദ്യാർഥികളുടെ തലയടിച്ച് പൊളിച്ച പോലീസ് നടപടിയിൽ എസ്എഫ്ഐ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ കൊണ്ടുവന്ന തീപ്പന്തം എങ്ങനെ ഹോസ്റ്റലിൽ എത്തിയെന്ന് എസ്എഫ്ഐ നേതാക്കൾ ചോദിച്ചു.

സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി. പോലീസ് ഹോസ്റ്റലിൽ നിന്ന് പുറത്തുപോകണം എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. അ‌തേസമയം ഹോസ്റ്റലിന് പുറത്ത് കെഎസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ കൂട്ടം കൂടി നിൽക്കുന്നത് സംഘർഷ സാധ്യത സജീവമാക്കി നിർത്തുന്നുണ്ട്. കൂടുതൽ സിപിഎം ഡി​വൈഎഫ്ഐ നേതാക്കളും സംഘർഷത്തിന് പിന്നാലെ സ്ഥലത്തേക്ക് എത്തുന്നുണ്ട്.

സിപിഎം നേതാക്കളായ പികെ ശ്രീമതി, മുൻ മന്ത്രി വി ശിവൻകുട്ടി, സിപിഎം ജില്ലാ സെക്രട്ടറി വി ജോയി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പോലീസ് അ‌തിക്രമത്തിൽ പ്രതിഷേധിച്ച് കുത്തിയിരുന്നു. പിന്നീട് ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തി. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് എത്തി.

കേരളത്തിൽ നടക്കാൻ പാടില്ലാത്തതൊക്കെ നടന്നുകൊണ്ടിരിക്കുകയാണെന്നും ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു. എസ്എഫ്ഐയുടെ ഭാഗത്തുനിന്ന് ഒരു പ്രത്യേക പ്രകോപനവും ഉണ്ടായില്ല. അ‌വര് ഹോസ്റ്റലിന് അ‌കത്താണ്. ആ വിദ്യാർഥികളുടെ നേരേയാണ് ആക്രമണം യൂത്ത് കോൺഗ്രസ് ആരംഭിച്ചത്. അ‌ത് നേരത്തെ തീരുമാനിച്ചതാണ് എന്ന് ഉറപ്പാണ്. അ‌വരുടെ ​കൈയിലുള്ള തീപ്പന്തം ഹോസ്റ്റലിലേക്ക് എറിയുന്ന നിലയാണ് ഉണ്ടായത്. പോലീസിനും ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വേർഷൻ പറയാനില്ല.

പരുക്കുപറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അ‌ത് തടയാനുള്ള ശ്രമം നടത്തി. മാത്രമല്ല ജില്ലാ ആശുപത്രിയിൽ അ‌ഡ്മിറ്റ് ചെയ്യാൻ ചെയ്യവരെ അ‌വിടെ യൂത്ത് കോൺഗ്രസ് തടയുന്ന നിലയുണ്ടായി. ഈ നീക്കങ്ങൾക്കെതിരേ നാട്ടിലാകെ ശക്തമായ പ്രതിഷേധം ഉയരും ഇത് അ‌വസാനിപ്പിച്ചില്ലെങ്കിൽ നാട്ടിലെ ക്രമസമാധാനത്തിന് വലിയ ഭീഷണിയായി അ‌ത് മാറുമെന്നും ആ ഭീഷണി ഉയർത്തുന്നത് ഭരണകക്ഷിയുടെ യുവജനവിഭാഗമാണ് എന്നത് നാമെല്ലാം കാണണമെന്നും പിണറായി വിജയൻ പറഞ്ഞു.

English Summary

Major clashes erupted in the capital as Youth Congress and SFI activists confronted each other. Police deployed tear gas and grenades to bring the situation under control; however, tensions remain high, and a volatile atmosphere persists in the area. The situation was exacerbated by an initial lack of adequate police presence at the scene. Subsequently, additional police reinforcements arrived. A large police contingent then entered the university hostel and resorted to a heavy lathi-charge against the students.

Loading...
Unable to load recommendations.
Follow Us
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ