Malappuram Bats Death: മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പരിശോധനക്കയച്ചു

Malappuram Bats Death Incident: കഴിഞ്ഞ ദിവസമാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. തമ്പടിച്ചവയിൽ ചിലത് മരക്കൊമ്പുകളിൽ തന്നെ തൂങ്ങികിടക്കുന്ന നിലയിലാണ്. പ്രദേശവാസികളാണ് ഇക്കാര്യം ആരോ​ഗ്യവകുപ്പിനെ അറിയിച്ചത്. തുടർന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

Malappuram Bats Death: മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പരിശോധനക്കയച്ചു

പ്രതീകാത്മക ചിത്രം

Published: 

13 Mar 2025 12:09 PM

മലപ്പുറം: മലപ്പുറത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ (Bats Death) കണ്ടെത്തി. തിരുവാലിയിൽ ആണ് സംഭവം. റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ച വവ്വാലുകളിൽ 17 എണ്ണമാണ് കൂട്ടത്തോടെ ചത്ത് വീണത്. കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ചത്ത വവ്വാലുകളുടെ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം വന്നശേഷം മാത്രമെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാകൂ.

കഴിഞ്ഞ ദിവസമാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. തമ്പടിച്ചവയിൽ ചിലത് മരക്കൊമ്പുകളിൽ തന്നെ തൂങ്ങികിടക്കുന്ന നിലയിലാണ്. പ്രദേശവാസികളാണ് ഇക്കാര്യം ആരോ​ഗ്യവകുപ്പിനെ അറിയിച്ചത്. തുടർന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

പ്രായമില്ലാത്ത വവ്വാലുകളാണ് ചത്ത് വീണിട്ടുള്ളതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതേസമയം കനത്ത ചൂടാണ് ഇവയുടെ മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചതോടെ വിദഗ്ധ പരിസോധനക്ക് അയയ്ക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടുകയുെ ചെയ്തു.

കൊച്ചിയിൽ അഞ്ച് കുട്ടികൾക്ക് മെനഞ്ചൈറ്റിസ് ബാധയെന്ന് സംശയം

കളമശ്ശേരിയിൽ അഞ്ച് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധയെന്ന് സംശയം. സ്വകാര്യ സ്കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാർഥികളാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളോടെ ഇതേ സ്കൂളിലെ മൂന്ന് വിദ്യാർഥികളെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

കടുത്ത തലവേദനയെയും ഛർദ്ദിയും കാരണമാണ് കുട്ടികൾ ചികിത്സ തേടിയത്. രോഗബാധയെ തുടർന്ന് സ്കൂളിലെ പ്രൈമറിതല പരീക്ഷകൾ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

 

Related Stories
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി
Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ