Akhil Marar: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനുഗ്രഹം തേടി അഖിൽ മാരാർ; സ്‌ക്രീൻഷോട്ടുകൾ വൈറൽ

Mammootty and Mohanlal Wish Akhil Marar: കിറ്റെക്സ് ഗ്രൂപ്പിന്റെ രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20 എൻഡിഎ സഖ്യത്തിന്റെ ഭാഗമായതോടെയാണ് അഖിൽ മാരാർ തൃക്കാക്കരയിൽ സ്ഥാനാർഥിയായത്. മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടക്കുന്നത്. ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫിന്റെ സ്ഥാനാർത്ഥി പുഷ്പ ദാസാണ്. സിനിമ-സോഷ്യൽ മീഡിയ രംഗത്തെ സ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അഖിൽ മാരാർ.

Akhil Marar: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനുഗ്രഹം തേടി അഖിൽ മാരാർ; സ്‌ക്രീൻഷോട്ടുകൾ വൈറൽ

Akhil Marar

Edited By: 

Arun Nair | Updated On: 22 Apr 2026 | 11:00 PM

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും സംവിധായകനുമായ അഖിൽ മാരാർക്ക് ആശംസകൾ നേർന്ന് മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ഇരുവരുമായി നടത്തിയ വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകൾ അഖിൽ മാരാർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്.

മമ്മൂട്ടിയോട് വോട്ട് അഭ്യർഥിച്ച് അഖിൽ

തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ കൂടിയായ മമ്മൂട്ടിയോട് നേരിട്ടാണ് അഖിൽ മാരാർ വോട്ട് അഭ്യർഥിച്ചത്. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണം. നിശബ്ദരാക്കപ്പെട്ട ജനതയുടെ നാവായി മാറണം. പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കണം. എന്നെ അനുഗ്രഹിക്കണം, എനിക്കൊരു വോട്ട് നൽകണം, എന്നായിരുന്നു അഖിലിന്റെ സന്ദേശം. ഇതിന് ബെസ്റ്റ് വിഷസ് എന്ന് മമ്മൂട്ടി മറുപടി നൽകി.

പോസ്റ്റിങ്ങനെ

Also Read – പൊട്ടിക്കരഞ്ഞ് സ്ഥാനാർത്ഥി, തിരഞ്ഞെടുപ്പിൽ ഇനി അറിയാൻ

സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മാർച്ച് 16-ന് തന്നെ അഖിൽ മോഹൻലാലിനും സന്ദേശം അയച്ചിരുന്നു. “ലാലേട്ടാ അനുഗ്രഹിക്കണം, ജനവിധി തേടിയുള്ള മറ്റൊരു മത്സരം” എന്ന സന്ദേശത്തിന് “സ്‌നേഹവും പ്രാർഥനയും” എന്നാണ് മോഹൻലാൽ പ്രതികരിച്ചത്. മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ഈ പിന്തുണ തനിക്ക് വലിയ ആവേശമാണ് നൽകുന്നതെന്ന് അഖിൽ മാരാർ കുറിച്ചു. “ഒരായിരം സ്‌നേഹം ലാലേട്ടാ.. ഒരായിരം സ്‌നേഹം മമ്മൂക്കാ” എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.

കിറ്റെക്സ് ഗ്രൂപ്പിന്റെ രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20 എൻഡിഎ സഖ്യത്തിന്റെ ഭാഗമായതോടെയാണ് അഖിൽ മാരാർ തൃക്കാക്കരയിൽ സ്ഥാനാർഥിയായത്. മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടക്കുന്നത്. ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫിന്റെ സ്ഥാനാർത്ഥി പുഷ്പ ദാസാണ്. സിനിമ-സോഷ്യൽ മീഡിയ രംഗത്തെ സ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അഖിൽ മാരാർ. വോട്ടെടുപ്പ് ദിനം അടുത്തതോടെ താരങ്ങളുടെ ആശംസകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്