AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026 Live: പൊട്ടിക്കരഞ്ഞ് സ്ഥാനാർത്ഥി, തിരഞ്ഞെടുപ്പിൽ ഇനി അറിയാൻ

ഇന്ന് നിശബ്ദ പ്രചാരണം കൂടി പൂർത്തിയാകുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുകയാണ്.  മുഖ്യമന്ത്രി പിണറായി വിജയൻ്റെ രേവന്ത് റെഡ്ഡിയുമായുള്ള വിവാദ പരാമർശം മുതൽ കൊല്ലത്തെ വാഹനാപകടം വരെയും ഇത്തവണ തിരഞ്ഞെടുപ്പ് വാർത്തകളിൽ ഇടം നേടിയവയാണ്. നിങ്ങളറിയേണ്ട ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് വാർത്തകളും വിശേഷങ്ങളും ഇവിടെ അറിയാം.

Arun Nair
Arun Nair | Updated On: 08 Apr 2026 | 08:55 PM
Kerala Assembly Election 2026 Live: പൊട്ടിക്കരഞ്ഞ് സ്ഥാനാർത്ഥി, തിരഞ്ഞെടുപ്പിൽ ഇനി അറിയാൻ
Kerala Assembly Election 2026 Updates Live

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിനത്തിന് കൃത്യമായി പറഞ്ഞാൽ മണിക്കൂറുകൾ മാത്രമാണ് ബാക്കി.  അവസാന ലാപ്പിലും തങ്ങളുടെ വോട്ട് കൃത്യമായി ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർത്ഥികൾ. ഇന്നലെയോടെ പരസ്യ പ്രചാരണം പൂർത്തിയായി. ഇന്ന് നിശബ്ദ പ്രചാരണം കൂടി പൂർത്തിയാകുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുകയാണ്.  മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം മുതൽ കൊല്ലത്തെ വാഹനാപകടം വരെയും ഇത്തവണ തിരഞ്ഞെടുപ്പ് വാർത്തകളിൽ ഇടം നേടിയവയാണ്. നിങ്ങളറിയേണ്ട ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് വാർത്തകളും വിശേഷങ്ങളും ഇവിടെ അറിയാം.

 

 

 

LIVE NEWS & UPDATES

The liveblog has ended.
  • 08 Apr 2026 08:18 PM (IST)

    ഡാഷ് മോനെ ആവില്ല വിളിച്ചത് പൊന്നു മോനേ എന്നാകാം, രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം – ഇ.പി. ജയരാജൻ

    തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇ.പി. ജയരാജൻ. ഡാഷ് മോനെ എന്ന് മുഖ്യമന്ത്രി വിളിച്ചത് ഒരുപക്ഷേ പൊന്നുമോനെ എന്ന അർത്ഥത്തിലാകാം ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ നടത്തിയ പ്രയോഗങ്ങൾക്ക് അർഹമായ മറുപടി തന്നെയാണ് ലഭിച്ചതെന്നും ജയരാജൻ കൂട്ടിചേർത്തു. Read more

  • 08 Apr 2026 07:00 PM (IST)

    അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരെയുള്ള വോട്ടിന് നോട്ട് ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കളക്ടര്‍. സംഭവത്തില്‍ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് നീക്കം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടില്‍.

  • 08 Apr 2026 06:00 PM (IST)

    വോട്ട് ചെയ്യാൻ ജാമ്യമില്ല; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

    യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. നാളെ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കാനിരിക്കെ, വോട്ട് രേഖപ്പെടുത്തുന്നതിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.

  • 08 Apr 2026 04:45 PM (IST)

    തിരക്കഥ തയാറാക്കി വേട്ടയാടി

    പാലക്കാട് തനിക്ക് നേരെയുണ്ടായത് തിരക്കഥ തയാറാക്കിയ ശേഷം നടന്ന ആക്രമണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. താന്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തിലുള്ള സത്യം തെളിയിക്കുമെന്നും അവര്‍. താന്‍ കണ്ണാടിയില്‍ എത്തിയത് ക്യാന്‍സര്‍ രോഗിയെ കാണാനാണെന്നും ശോഭ പറഞ്ഞു.

  • 08 Apr 2026 03:44 PM (IST)

    മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അനുഗ്രഹം തേടി അഖിൽ മാരാർ

    തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും സംവിധായകനുമായ അഖിൽ മാരാർക്ക് ആശംസകൾ നേർന്ന് മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ഇരുവരുമായി നടത്തിയ വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകൾ അഖിൽ മാരാർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. Read more

  • 08 Apr 2026 02:33 PM (IST)

    ശോഭ സുരേന്ദ്രന് നേരെ കയ്യേറ്റശ്രമം

    പാലക്കാട് കണ്ണാടിയില്‍ വോട്ടിനായി പണം നല്‍കിയെന്നാരോപിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി ബിജെപി. കാറില്‍ എത്തിയ കോണ്‍ഗ്രസ് സംഘം എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു.

  • 08 Apr 2026 12:45 PM (IST)

    Kerala Election Day Climate: തിരഞ്ഞെടുപ്പ് ദിവസത്തെ കാലാവസ്ഥ അറിയുമോ

    തിരഞ്ഞെടുപ്പ് ദിവസത്തെ കാലാവസ്ഥ എന്തായിരിക്കുമെന്ന് അറിയുമോ, വായിക്കാം:

    ALSO READ

  • 08 Apr 2026 12:44 PM (IST)

    വോട്ടര്‍മാര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയോ? ആരോപണം

    പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി ആരോപണം. ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കണ്ണാടി പഞ്ചായത്തിലാണ് സംഭവം. പ്രദേശത്ത് എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറി.

  • 08 Apr 2026 12:20 PM (IST)

    മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും; കെ കൃഷ്ണൻകുട്ടി

    2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടര്‍ തുറക്കാതെ കരിമണൽ ലോബിക്കായി പ്രവര്‍ത്തിച്ചുവെന്നുമുള്ള മാത്യു കുഴൽനാടന്‍റെ ആരോപണങ്ങള്‍ തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളെല്ലാം തുറന്നിരുന്നുവെന്നും പിന്നെന്തിന് ആരോപണമെന്നും കെ കൃഷ്ണൻകുട്ടി ചോദിച്ചു.

  • 08 Apr 2026 11:39 AM (IST)

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരിപക്ഷം

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയ സ്ഥാനാർത്ഥി ആരാണെന്നറിയുമോ, കേവലം പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ അത്രെയും വോട്ടിലാണ് അന്ന് അദ്ദേഹം ജയിച്ചത്. വായിക്കാം, വിവരങ്ങൾ : ALSO READ

  • 08 Apr 2026 11:37 AM (IST)

    പൊട്ടിക്കരഞ്ഞ് അടൂരിലെ സ്ഥാനാർത്ഥി

    മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി. താൻ കൊലക്കേസ് പ്രതിയെന്ന് വ്യാജനോട്ടീസ് നൽകിയെന്നും സ്ഥാനാർത്ഥി സിവി ശാന്തകുമാർ.

  • 08 Apr 2026 10:30 AM (IST)

    ‘തരത്തിൽ പോയി കളിക്ക്’, നികേഷ് കുമാറിന് മറുപടിയുമായി ദീപ്തി

    തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കുമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്. മുഖ്യമന്ത്രിയുടെ ഡാഷ് മോനേ രേവന്താ, രേവന്ത് റെഡ്ഡിയുടെ പോ മോനെ വിജയാ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ ഇങ്ങനെ അഭിസംബോധന ചെയ്താൽ രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് നികേഷ് കുമാർ പറഞ്ഞത്. രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കാൻ അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ പറ്റില്ലെന്നാണ് ദീപ്തിയുടെ മറുപടി.

  • 08 Apr 2026 09:30 AM (IST)

    ചുവന്ന കൊടി കാണിച്ച് വികസനം തടയരുത്: ശശി തരൂർ

    കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിക്കഴിയുമ്പോള്‍ ചുവന്ന കൊടിയുമായി വികസനം മുടക്കാന്‍ എൽഡിഎഫ് വരരുതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. നാടിന്റെ നന്മയക്കുവേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ ചുവന്ന കൊടി കാണിച്ചിട്ട് ഹര്‍ത്താലും വിഷയങ്ങളും ഉണ്ടാകരുതെന്ന് ശശി തരൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  • 08 Apr 2026 08:28 AM (IST)

    മുഖ്യമന്ത്രിയുടെ കത്ത്

    തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ കത്ത്

  • 08 Apr 2026 08:20 AM (IST)

    ഇന്ന് നിശബ്ദ പ്രചാരണം

    പരസ്യ പ്രചാരണം ഇന്നലെയോട് കൂടി പൂർത്തിയായതിനാൽ ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. ഇനി മണിക്കൂറുകൾ മാത്രമാണ് തിരഞ്ഞെടുപ്പ് ദിനത്തിന് ബാക്കിയുള്ളത്.. ….

    ALSO READ

     

Published On - Apr 08,2026 8:07 AM

Follow Us