AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Assault Case: കൊച്ചിയിൽ നാലര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

Man arrested in Assault Case: മൊബൈൽ ഫോൺ കാണിച്ച് സമീപത്തെ കെട്ടിടത്തിന്റെ മറയത്തേക്ക് കുട്ടിയെ വിളിച്ചുകൊണ്ടു പോവുകയായിരുന്നു.

Assault Case: കൊച്ചിയിൽ നാലര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 19 Aug 2025 07:07 AM

മരട്: നാലര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് കൊപ്പാണ്ടുശ്ശേരി റോഡ് സ്വദേശി സെബാസ്റ്റ്യനെയാണ് മരട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മൊബൈൽ ഫോൺ കാണിച്ച് സമീപത്തെ കെട്ടിടത്തിന്റെ മറയത്തേക്ക് കുട്ടിയെ വിളിച്ചുകൊണ്ടു പോവുകയായിരുന്നു. കുട്ടിയുടെ വസ്ത്രമഴിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീ ഇത് കാണുകയും നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ സെബാസ്റ്റ്യനെ പിടികൂടി. തുടർന്ന് മരട് പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് തുടരുന്നു

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ അടുത്ത രണ്ട് ദിവസം കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയാണ് വടക്കന്‍ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ മധ്യ, തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകള്‍ക്കാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.  ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.