AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് തുടരുന്നു

Northern Kerala Weather: ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Kerala Rain Alert: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് തുടരുന്നു
മഴ മുന്നറിയിപ്പ്‌ Image Credit source: PTI
shiji-mk
Shiji M K | Updated On: 19 Aug 2025 07:14 AM

തിരുവനന്തപുരം: മഴയില്‍ നിന്ന് രക്ഷ നേടാതെ വടക്കന്‍ കേരളം. അടുത്ത രണ്ട് ദിവസം കൂടി വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. മധ്യ, തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകള്‍ക്കാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതിശക്തമായ മഴയാണ് വടക്കന്‍ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മഴയ്ക്ക് മുമ്പ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക. നദിക്കരകള്‍, അണക്കെട്ടുകളുടെ താഴ്ഭാഗത്ത് എന്നിവിടങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

ശക്തമായ മഴയും കാറ്റുമുള്ളപ്പോള്‍ ഒരു കാരണവശാലും നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാനോ മുറിച്ച് കടക്കാനോ പാടുള്ളതല്ല. സെല്‍ഫി എടുക്കുന്നതിനായി ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നതും പരമാവധി ഒഴിവാക്കുക. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക.

Also Read: Kerala Rain Alert Update: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലർട്ട്

ഇന്നത്തെ മഴ മുന്നറിയിപ്പുകള്‍- ഓറഞ്ച് അലര്‍ട്ട്

ഓഗസ്റ്റ് 19 ചൊവ്വ- വയനാട്, കണ്ണൂര്‍, കാസറഗോഡ്

യെല്ലോ അലര്‍ട്ട്

ഓഗസ്റ്റ് 19 ചൊവ്വ- ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്

ഓഗസ്റ്റ് 20 ബുധന്‍- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്‌