Kazhakkoottam: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചു; പ്രതിയ്ക്കായി തിരച്ചിൽ
Kazhakkoottam Woman Assault: കഴക്കൂട്ടം വനിതാ ഹോസ്റ്റലിലെ താമസക്കാരിക്ക് പീഡനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം കഴക്കൂട്ടത്ത് വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചു. ഐടി ജീവനക്കാരിയായ യുവതിയാണ് ഇന്ന് പുലർച്ചെ പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. കഴക്കൂട്ടം പോലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Also Read: Kerala Rain: അതിശക്തമായ മഴ, മലയോര മേഖലകളിൽ വെള്ളപ്പൊക്കം
യുവതികൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിലായിരുന്നു പീഡനം നടന്നത്. ഹോസ്റ്റലിലെ ഒരു മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. ഈ മുറിയിൽ അതിക്രമിച്ചുകയറിയ പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഞെട്ടി ഉണർന്ന യുവതി പ്രതിയെ തള്ളിമാറ്റി ബഹളം വച്ചു. ഇതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ഹോസ്റ്റൽ നടത്തിപ്പുകാരോട് യുവതി വിവരം പറഞ്ഞു. പിന്നാലെ ഹോസ്റ്റൽ അധികൃതർ കഴക്കൂട്ടം പോലീസിൽ പരാതിപ്പെടുകയായിരുന്നു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.