Palakkad: ബിവറേജസ് ഔട്ട്ലറ്റിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു
Man Dies After Being Stabbed By Beer Bottle: പാലക്കാട് ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. ബിവറേജസ് ഔട്ട്ലറ്റിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പ്രതീകാത്മക ചിത്രം
ബിവറേജസ് ഔട്ട്ലറ്റിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവ് ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. മണ്ണാർക്കാട് ആശുപത്രിപ്പടിയിലെ ബിവറേജസ് ഔട്ട്ലറ്റിന് മുന്നിലുണ്ടായ സംഭവത്തിൽ കോട്ടോപ്പാടം കണ്ടമംഗലം അമ്പാഴക്കോട് സ്വദേശി ഇര്‍ഷാദ് (42) മരിച്ചു. അക്രമിൽ ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച വൈകിട്ട് വിദേശമദ്യ വില്പനശാലയ്ക്ക് മുന്നിലുണ്ടായ തർക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. ബിവറേജസിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ടയാളും പ്രതിയും തമ്മിൽ തർക്കമുണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തർക്കത്തിനിടെ പ്രതി ഇർഷാദിനെ ബിയർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്പിച്ചു. പിന്നാലെ സംഭവസ്ഥലത്തുനിന്ന് പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
തിരുവല്ല ബിവറേജസ് ഔട്ട്ലറ്റിൽ തീപിടുത്തം
തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലുമുണ്ടായ വൻ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം. ബിവറേജസ് ഔട്ട്ലറ്റിലെ ജവാൻ മദ്യത്തിൻ്റെ സംഭരണകേന്ദ്രത്തിലാണ് തീപിടിച്ചത്. അഗ്നിബാധയിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. സംഭരണശാലയിലെ സ്റ്റോക്ക് കത്തിനശിച്ചു എന്നാണ് പ്രാഥമിക വിവരം.
ഈ മാസം 13ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അഗ്നിബാധയെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ചങ്ങനാശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ അഗ്നിശമന സേന തീ അണയ്ക്കാൻ എത്തിയിരുന്നു.