AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

FASTag error: വീട്ടിൽ കിടന്ന വാഹനത്തിന് ടോൾ; ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകും, പരാതി നൽകാം

FASTag Users at Panniyankara Toll Plaza: മൊബൈലിൽ പണം ഈടാക്കിയതായി വരുന്ന മെസേജുകൾ പലരും ശ്രദ്ധിക്കാത്തത് കൊണ്ട് ഇത് അറിയാതെ പോകുന്ന സ്ഥിതിയും ഉണ്ട്. സംഭവം അറിഞ്ഞ് പരാതി അറിയിക്കുമ്പോൾ മാത്രം ആണ് പണം തിരികെ ലഭിക്കുന്നത്.

FASTag error: വീട്ടിൽ കിടന്ന വാഹനത്തിന് ടോൾ; ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകും, പരാതി നൽകാം
പ്രതീകാത്മക ചിത്രംImage Credit source: Social Media
Nandha Das
Nandha Das | Updated On: 14 May 2025 | 04:31 PM

വടക്കഞ്ചേരി: വടക്കഞ്ചേരി – മണ്ണൂത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രം വഴി കടന്നു പോകാത്തപ്പോഴും ഫാസ്റ്റാഗ് ഈടാക്കുന്നുവെന്ന് പരാതി. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീട്ടിൽ നിൽക്കുന്ന വാഹനത്തിന് പന്നിയങ്കര ടോൾ കേന്ദ്രത്തിലൂടെ കടന്നു പോയതായി കാണിച്ച് 55 രൂപയാണ് ഫാസ്റ്റാഗിൽ നിന്ന് പിടിച്ചത്. മൊബൈലിൽ സന്ദേശം വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്ന് തരൂർ ഗ്രാമപഞ്ചായത്തംഗമായ യൂസഫ് പറഞ്ഞു.

തുടർന്ന് പന്നിയങ്കര ടോൾ കേന്ദ്രത്തിൽ എത്തി വിഷയം ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ പണം തിരികെ നൽകാമെന്ന് കരാർ കമ്പനി അറിയിച്ചു. ഇത്തരത്തിൽ മണ്ണൂർ സ്വദേശി ഫൈസൽ, അമ്പാട്ടുപറമ്പ് സ്വദേശി നൗഷാദ്, തോണിപ്പാടം സ്വദേശി ബദറുദ്ദീൻ തുടങ്ങിയവർക്കും വാഹനം ടോൾ കേന്ദ്രത്തിലൂടെ പോകാത്ത സമയങ്ങളിൽ പണം ഈടാക്കി.

മൊബൈലിൽ പണം ഈടാക്കിയതായി വരുന്ന മെസേജുകൾ പലരും ശ്രദ്ധിക്കാത്തത് കൊണ്ട് ഇത് അറിയാതെ പോകുന്ന സ്ഥിതിയും ഉണ്ട്. സംഭവം അറിഞ്ഞ് പരാതി അറിയിക്കുമ്പോൾ മാത്രം ആണ് പണം തിരികെ ലഭിക്കുന്നത്. അതേസമയം, പണം ഈടാക്കിയത് മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ ഉള്ളവരിൽ നിന്ന് ആണെങ്കിൽ പരാതി നൽകാനുള്ള സാധ്യതയും കുറവാണ്.

ALSO READ: ക്രീം ബിസ്ക്കറ്റിനൊപ്പം എംഡിഎംഎ; 34 കിലോ ഹൈബ്രിഡ് കഞ്ചാവ്; കരിപ്പൂരിൽ 3 സ്ത്രീകൾ പിടിയിൽ

പരാതി നൽകാൻ:

വാഹനം ടോൾ കേന്ദ്രം കടന്ന് പോകാത്തപ്പോഴും പണം ഈടാക്കുന്നത് സാങ്കേതിക തകരാർ മൂലമാകാം. അതിനാൽ അത്തരത്തിൽ വാഹനം ടോൾ കേന്ദ്രത്തിലൂടെ കടന്നു പോകാത്ത അവസരങ്ങളിൽ ഫാസ്റ്റാഗിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ 1033 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം. പരാതി പരിശോധിച്ച ശേഷം പണം തിരികെ നൽകുമെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.