Pocso Case: 7 വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 79 വർഷം തടവും പിഴയും

Man sentenced for molesting 7 year old boy: വീട്ടിൽ എത്തിയ മകന്‍റെ കൂട്ടുകാരനായ ഏഴ് വയസ്സുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

Pocso Case: 7 വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 79 വർഷം തടവും പിഴയും

പ്രതീകാത്മക ചിത്രം

Published: 

25 Aug 2025 | 06:26 AM

തിരുവനന്തപുരം: വർക്കലയിൽ 7 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക്ശിക്ഷ വിധിച്ച് വർക്കല അതിവേഗ കോടതി. ഒറ്റൂർ സ്വദേശി മുരളിയെയാണ് ശിക്ഷിച്ചത്. വിവിധ പോക്സോ വകുപ്പുകളിലായി 79 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ആണ് വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ അധികതടവും അനുഭവിക്കണം.

പിഴ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ ആൺകുട്ടിക്ക് നൽണമെന്നും കോടതി നിർദേശം നൽകി. വർക്കല അതിവേഗ കോടതി ജഡ്ജി എസ് ആർ സിനി ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ഹേമചന്ദ്രൻ നായർ ഹാജരായി. ​

2019 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ എത്തിയ മകന്‍റെ കൂട്ടുകാരനായ ഏഴ് വയസ്സുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കല്ലമ്പലം പൊലീസ് പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

2019-ൽ കല്ലമ്പലം എസ്‌ഐ ആയിരുന്ന അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായിരുന്ന രാജേഷ്, അനൂപ് ആർ. ചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ