AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: പുതിയ ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍; കേരളത്തില്‍ മഴ മുന്നറിയിപ്പ്‌

Bay of Bengal Low Pressure: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്, ഇതിനെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

Kerala Rain Alert: പുതിയ ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍; കേരളത്തില്‍ മഴ മുന്നറിയിപ്പ്‌
മഴ മുന്നറിയിപ്പ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 25 Aug 2025 | 06:30 AM

തിരുവനന്തപുരം: കേരളത്തില്‍ മഴ തിരികെയെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനെ തുടര്‍ന്ന് കേരളത്തില്‍ മഴ ശക്തമാകും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഓഗസ്റ്റ് 26 ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാകുമന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴ മുന്നറിയിപ്പ്- യെല്ലോ അലര്‍ട്ട്

ഓഗസ്റ്റ് 26 ചൊവ്വ- ഇടുക്കി, തൃശൂര്‍, പാലക്കോട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

ഓഗസ്റ്റ് 27 ബുധന്‍- എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

ഓഗസ്റ്റ് 28 വ്യാഴം- കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്, ഇതിനെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാം

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 26 മുതല്‍ 28 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Also Read: Kerala Rain Alert Update: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വീണ്ടും ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൂടാതെ ഇന്ന് മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, വടക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയോ ചിലപ്പോള്‍ 65 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ കാറ്റിന് സാധ്യത.

തെക്കന്‍ ഗുജറാത്ത് തീരം, വടക്കന്‍ കൊങ്കണ്‍ തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയോ ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Follow Us