Mangalore-Thiruvananthapuram Vande Bharat: മംഗളൂരു- തിരുവനന്തപുരം വന്ദേഭാരതിലെ തൊഴിലാളികൾക്ക് ശമ്പളമില്ല; കരാറുകാരൻ ചൂഷണം ചെയ്യുന്നതായി പരാതി
Mangalore-Thiruvananthapuram Vande Bharat: റെയിൽവേ കൃത്യമായി പണം നൽകിയിട്ടും ഇവർക്ക് ശമ്പളം ലഭിച്ചില്ലെന്നും തിരുവനന്തപുരം സ്വദേശിയായ ഏജന്റ് തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെക്കുകയായിരുന്നുവെന്നും പരാതി
തിരുവനന്തപുരം: മംഗളൂരു തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിലെ ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം നൽകാതെ ചൂഷണം ചെയ്യുന്നതായി പരാതി. ട്രെയിനിലെ മുൻ ശുചീകരണ കരാറുകാരനാണ് തൊഴിലാളികൾക്ക് ശമ്പളം നൽകാതെ പറ്റിച്ചത്.
കൂടാതെ കരാർ മറ്റൊരു ട്രെയിനിലേക്ക് മാറ്റുകയും ചെയ്തു. കാസർകോട് സ്വദേശികളായ നിരവധി തൊഴിലാളികളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.റെയിൽവേ കൃത്യമായി പണം നൽകിയിട്ടും ഇവർക്ക് ശമ്പളം ലഭിച്ചില്ലെന്നും തിരുവനന്തപുരം സ്വദേശിയായ ഏജന്റ് തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെക്കുകയായിരുന്നുവെന്നും പരാതി.
35 ദിവസമായി ജോലി ചെയ്യുന്നു കണക്ക് പ്രകാരം 35,000 രൂപ ലഭിക്കാനുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. എട്ടു പെർക്കോളം ശമ്പളം ലഭിക്കാൻ ഉണ്ടെന്നും തൊഴിലാളികൾ പറയുന്നു.അന്വേഷിക്കുമ്പോഴൊക്കെ ശമ്പളം ഇപ്പോൾ വരും എന്ന മറുപടിയാണ് കരാരുകാരൻ നൽകുന്നതെന്നും തൊഴിലാളികൾ പറഞ്ഞതായി മനോരമ റിപ്പോർട്ട്.
ബെംഗളൂരുവിൽനിന്ന് ക്രിസ്മസ്, പുതുവത്സരയാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ലഭിക്കാനില്ല
ബെംഗളൂരുവിൽനിന്ന് ക്രിസ്മസ്, പുതുവത്സരയാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ലഭിക്കാനില്ല. റിസർവേഷൻ ആരംഭിച്ച ദിവസം അരമണിക്കൂറിനുള്ളിൽ ടിക്കറ്റ് തീർന്നതായാണ് സൈറ്റിൽ നിന്നും വ്യക്തമാകുന്നത്. തീവണ്ടി സർവ്വാസ് ആരംഭിക്കുന്നതിന്റെ 60 ദിവസം മുൻകൂട്ടിയാണ് സൈറ്റുകളിൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുക. ഈ പശ്ചാത്തലത്തിൽ ക്രിസ്മസിനോട് അടുത്തുള്ള ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ കഴിഞ്ഞ ആഴ്ചയിലാണ് റിസർവേഷൻ ആരംഭിച്ചത്. എന്നാൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച ദിവസം തന്നെ മുഴുവൻ ടിക്കറ്റുകളും തീരുകയായിരുന്നു.
തെക്കൻ കേരളത്തിലേക്കുള്ള ടിക്കറ്റാണ് ആദ്യം തീർന്നു പോയത്. ക്രിസ്തുമസ് പുതുവത്സര അവധിക്കൊപ്പം ശബരിമല തീർഥാടന കാലമായതും തെക്കൻ കേരളത്തിലേക്കുള്ള ടിക്കറ്റുകൾ വേഗം വിറ്റ് തീരുന്നതിന് കാരണമായതെന്നാണ് സൂചന. ഇത്തവണ ഡിസംബർ 19ന് വൈകിട്ട് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടികളിലും ബസുകളിലും ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. എന്നാൽ ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാനില്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.