Medical Negligence: ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയ; ചികിത്സാപിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി ആരോപണം
Medical Negligence Death: ഒരാഴ്ചയ്ക്കിടയിൽ രണ്ട് ശസ്ത്രക്രിയ നടത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.എന്നാൽ അടിയന്തര സാഹചര്യത്തിലാണ്...

Death
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. ആങ്ങമൂഴി സ്വദേശി മായ ആണ് മരിച്ചത്. ഒരാഴ്ചയ്ക്കിടയിൽ രണ്ട് ശസ്ത്രക്രിയ നടത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
എന്നാൽ അടിയന്തര സാഹചര്യത്തിലാണ് വീണ്ടും ഒരാഴ്ചയിൽ രണ്ട് ശസ്ത്രക്രിയ നടത്തേണ്ടിവന്നത് എന്നാണ് കോഴഞ്ചേരി എംജിഎം മുത്തൂറ്റ് ഹോസ്പിറ്റൽ പിആർഒയുടെ വിശദീകരണം. രോഗിയുടെ സങ്കീർണ്ണതകൾ ബന്ധുക്കളെ അറിയിച്ചിരുന്നതായും വ്യക്തമാക്കി.
ALSO READ: കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച സ്ത്രീ മരിച്ചു
വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു
വയനാട്: വയനാട്ടിൽ 2 ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിൽ താമസിക്കുന്നവരായ നേരെയാണ് ആക്രമണം. മാധവി മകൾ ആതിര എന്നവർക്കാണ് വെട്ടേറ്റത്. ആതിരയുടെ ഭർത്താവായ രാജു ആണ് ആക്രമണത്തിനു പിന്നിൽ എന്നാണ് സൂചന. ആതിരയും മകളും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ വെള്ളമുണ്ട വാരാമ്പറ്റയിലാണ് ആക്രമണം ഉണ്ടായത്. പിന്നിൽ ആതിരയുടെ ഭർത്താവായ രാജു ആണെന്നാണ് സൂചന. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ദീർഘകാലമായി കുടുംബ തർക്കം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.