AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningitis: കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച സ്ത്രീ മരിച്ചു

Amoebic Meningitis Death: ഒരുമാസമായി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

Amoebic Meningitis: കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച സ്ത്രീ മരിച്ചു
Amoebic Meningitis Image Credit source: Getty Images
ashli
Ashli C | Published: 23 Nov 2025 07:12 AM

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. പയ്യോളി സ്വദേശിനിയായ 58 കാരിയാണ് മരിച്ചത്. പയ്യോളി തോലേരി ചൂരക്കാട് വയൽ നെടുംകുനി സരസു ആണ് അസുഖം ബാധിച്ചതിനെത്തുടർന്ന് മരിച്ചത്. 58 വയസ്സായിരുന്നു.

ഒരുമാസമായി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എന്നാൽ നിലവഷളായതിനെ തുടർന്നാണ് മരിച്ചത്. കൂടാതെ വാർദ്ധക്യസഹജമായിട്ടുള്ള മറ്റു അസുഖങ്ങളും മരണത്തിന് കാരണമായി എന്നാണ് പ്രാഥമിക വിവരം.

സംസ്ഥാനത്ത് ഇന്നും മഴ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. കൂടാതെ നാളെയും പ്രത്യേക മഴ മുന്നറിയിപ്പുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ബുധനാഴ്ച തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ എല്ലാ അലർട്ട് ആണ്. അതേ സമയം കോഴിക്കോട് കഴിഞ്ഞദിവസം ശക്തമായ ഇടിയും മിന്നലും ആയിരുന്നു.