AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Medisep: എന്താണ് മെഡിസെപ്? ആര്‍ക്കെല്ലാമാണ് പ്രയോജനപ്പെടുന്നത്? മാറ്റങ്ങള്‍ സെപ്റ്റംബര്‍ 10നകം

Medisep Insurance Update Last Date: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ആവിഷ്‌കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. പ്രതിമാസം 500 രൂപയാണ് പദ്ധതിയുടെ ഭാഗമാകുന്ന ആളുകള്‍ പ്രീമിയമായി അടയ്‌ക്കേണ്ടത്.

Medisep: എന്താണ് മെഡിസെപ്? ആര്‍ക്കെല്ലാമാണ് പ്രയോജനപ്പെടുന്നത്? മാറ്റങ്ങള്‍ സെപ്റ്റംബര്‍ 10നകം
മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ്Image Credit source: Social Media
shiji-mk
Shiji M K | Updated On: 26 Aug 2025 18:28 PM

മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ വിവരങ്ങള്‍ തിരുത്തുന്നതിനുള്ള അവസരം വന്നിരിക്കുകയാണ്. മെഡിസെപ് കാര്‍ഡിലും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലും ഉള്ള പൊരുത്തക്കേടുകള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. തിരുത്തലുകള്‍, നീക്കം ചെയ്യല്‍, ഉള്‍പ്പെടുത്തല്‍ തുടങ്ങി എന്തിനും സെപ്റ്റംബര്‍ 10 വരെ സമയം അനുവദിച്ചു.

എന്താണ് മെഡിസെപ്?

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ആവിഷ്‌കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. പ്രതിമാസം 500 രൂപയാണ് പദ്ധതിയുടെ ഭാഗമാകുന്ന ആളുകള്‍ പ്രീമിയമായി അടയ്‌ക്കേണ്ടത്. മൂന്ന് വര്‍ഷമാണ് പോളിസി കാലയളവ്. ഇതിനുള്ളില്‍ പ്രതിവര്‍ഷം 3 ലക്ഷം രൂപ നിരക്കില്‍ പരിരക്ഷ ലഭിക്കും.

പദ്ധതിയുടെ കീഴില്‍ വരുന്ന പൊതു-സ്വകാര്യ ആശുപത്രികളില്‍ മെഡിസെപ് സേവനം ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 3 ലക്ഷം രൂപയാണ് അടിസ്ഥാന പരിരക്ഷ. ഇതില്‍ 1.5 ലക്ഷം രൂപ ഓരോ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതാണ്. ഈ തുക ഉപയോഗിച്ചില്ലെങ്കില്‍ അസാധുവാകും. പ്രതിവര്‍ഷ കവറേജില്‍ ഈ തുക മൂന്ന് വര്‍ഷത്തെ ബ്ലോക്ക് പിരീഡിനുള്ളില്‍ എപ്പോള്‍ വേണെങ്കിലും ഉപയോഗിക്കാം.

ആര്‍ക്കെല്ലാം ഉപകാരപ്പെടും?

സംസ്ഥാനത്ത് പത്ത് ലക്ഷത്തിന് മുകളില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമാണ് മെഡിസെപ് ഉപകാരപ്പെടുന്നത്. ജീവനക്കാരും പെന്‍ഷന്‍ക്കാരും കൂടാതെ അവരുടെ ആശ്രിതരും മെഡിസെപ് പദ്ധതിയുടെ ഭാഗമാണ്. അങ്ങനെ 30 ലക്ഷത്തിന് മുകളില്‍ ആളുകള്‍ മെഡിസെപ് വഴി ആരോഗ്യ പരിരക്ഷ നേടുന്നു.

പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളിലെ ഉള്‍പ്പെടെ അധ്യാപക-അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവരും ഈ പദ്ധതിയ്ക്ക് അര്‍ഹരാണ്.

കൂടാതെ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും താത്പര്യമുണ്ടെങ്കില്‍ പദ്ധതിയുടെ ഭാഗമാകാം. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം കൈപ്പറ്റുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍/കുടുംബപെന്‍ഷന്‍കാര്‍ എന്നിവര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്‍ എന്നിവരുടെ പേഴ്‌സണല്‍ സ്റ്റാഫ് (നേരിട്ട് നിയമിതരായവര്‍), പെന്‍ഷന്‍കാര്‍ എന്നിവരും അര്‍ഹരാണ്.

സേവനങ്ങള്‍ എന്തെല്ലാം?

 

  1. കരള്‍ മാറ്റിവെക്കല്‍- 18 ലക്ഷം രൂപവരെ)
  2. ബോണ്‍മാരോ, സ്റ്റെംസെല്‍ ട്രാന്‍സ്പ്‌ളാന്റേഷന്‍ റിലേറ്റഡ് -9.46 ലക്ഷം
  3. ബോണ്‍മാരോ, സ്റ്റെംസെല്‍ അണ്‍ഡറിലേറ്റഡ്- 17 ലക്ഷം
  4. കോക്ലിയര്‍ ഇംപ്ലാന്റ്- 6.39 ലക്ഷം
  5. റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍- മൂന്ന് ലക്ഷം
  6. മുട്ടുമാറ്റിവെക്കല്‍- മൂന്ന് ലക്ഷം
  7. ടോട്ടല്‍ ഹിപ് റീപ്ലെയ്സ്മെന്റ്- നാല് ലക്ഷം
  8. ഓഡിറ്ററി ബ്രെയിന്‍ സ്റ്റെം ഇംപ്ലാന്റ്- 18.24 ലക്ഷം
  9. ഐസൊലേറ്റഡ് ഹാര്‍ട്ട്/ലങ് ട്രാന്‍സ്പ്‌ളാന്റ്- 15 ലക്ഷം
  10. ഹാര്‍ട്ട് ലങ്/ഡബിള്‍ ലങ് ട്രാന്‍സ്പ്‌ളാന്റ്- 20 ലക്ഷം
  11. കാര്‍ഡിയാക് റീ സിംക്രനൈസേഷന്‍ തെറാപ്പി- ആറ് ലക്ഷം
  12. ഐസിഡി ഡ്യുവല്‍ ചേംബര്‍- അഞ്ച് ലക്ഷം
  13. പ്രസവവുമായി ബന്ധപ്പെട്ട ചികിത്സ
  14. നവജാതശിശുവിന് ജന്മനായുള്ള രോഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കും

 

ഇവയ്ക്ക് ആനുകൂല്യം ലഭിക്കില്ല

 

  1. ആയുഷ് ചികിത്സ
  2. ആശുപത്രിയില്‍ പ്രവേശനം ആവശ്യമില്ലാത്തവ
  3. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനുമുമ്പുള്ള ചെലവുകള്‍
  4. സൗന്ദര്യവര്‍ധക ചികിത്സകള്‍
  5. തേയ്മാനം മാറ്റാനുള്ള ചികിത്സ
  6. റൂട്ട്കനാല്‍ ഉള്‍പ്പെടെയുള്ള ദന്തചികിത്സകള്‍
  7. വന്ധ്യതാചികിത്സ
  8. മയക്കുമരുന്ന്, മദ്യം, ലഹരിവസ്തുക്കള്‍ എന്നിവ മൂലമുള്ള രോഗങ്ങള്‍
  9. അപകടം കാരണമല്ലാതെ വരുന്ന പ്ലാസ്റ്റിക് സര്‍ജറി
  10. സ്വയം പരിക്കേല്‍പ്പിക്കല്‍
  11. ആത്മഹത്യശ്രമം