Milma Milk Price: പാലല്ലേ മില്‍മേ…വില കൂട്ടല്ലേ; 6 രൂപ വരെ ഉയരാന്‍ പോകുന്നു

Milma Milk Prices Likely to Rise by Up to Rs 6 in Kerala: മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ലിറ്ററിന് 4 രൂ മുതല്‍ 6 രൂപ വരെ ഉയര്‍ത്താനാണ് ബോര്‍ഡ് തീരുമാനം. വില വര്‍ധനവ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മേഖലയിലെ യൂണിയന്‍ ഭാരവാഹികള്‍ സമരം ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇതുവരെ അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

Milma Milk Price: പാലല്ലേ മില്‍മേ...വില കൂട്ടല്ലേ; 6 രൂപ വരെ ഉയരാന്‍ പോകുന്നു

മില്‍മ

Updated On: 

22 Apr 2026 | 01:49 PM

സംസ്ഥാനത്ത് പാല്‍ വില ഉയരാന്‍ സാധ്യത. വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്‌ മിൽമ. വില വർധന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറഞ്ഞു. നേരത്തെയും വില വര്‍ധനവ് ആവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിനെ സമീപിച്ചതാണ്. എന്നാല്‍ അനുകൂല നിലപാടുണ്ടായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ നീക്കം.

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ലിറ്ററിന് 4 രൂപ മുതല്‍ 6 രൂപ വരെ ഉയര്‍ത്താനാണ് ബോര്‍ഡ് തീരുമാനം. വില വര്‍ധനവ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മേഖലയിലെ യൂണിയന്‍ ഭാരവാഹികള്‍ സമരം ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇതുവരെ അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് മണി വൈകാതെ മന്ത്രി ജെ ചിഞ്ചുറാണിയെ കാണും. നിലവില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലനില്‍ക്കുകയാണ്. ഇതാണ് സര്‍ക്കാരില്‍ നിന്നും മറുപടി ലഭിക്കാതിരിക്കാന്‍ കാരണമെന്നും മണി പറയുന്നു. മെയ് ആറ് വരെയാണ് പെരുമാറ്റച്ചട്ടം.

എന്തുകൊണ്ട് വില വര്‍ധിപ്പിക്കുന്നു?

കന്നുകാലികളുടെ തീറ്റ വില, ഗതാഗത ചെലവ്, ഉത്പാദന ചെലവ് തുടങ്ങിയവയില്‍ സംഭവിക്കുന്ന വര്‍ധനവ് ചൂണ്ടിക്കാണിച്ചാണ് പാല്‍ വില വര്‍ധിപ്പിക്കണമെന്ന് മില്‍മ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വില കൂട്ടിയിട്ടില്ല. അതിനാല്‍ ഇനിയും കുറഞ്ഞ നിരക്കില്‍ വില്‍പന നടത്തി മുന്നോട്ട് പോകാനാകില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു.

എത്ര രൂപ കൂടും?

പാല്‍ വില 6 രൂപ വരെ വര്‍ധിപ്പിക്കുകയാണെങ്കില്‍ 1 ലിറ്റര്‍ വാങ്ങിക്കുന്നവര്‍ക്ക് ഏകദേശം 80 രൂപയോളം ചെലവ് പ്രതീക്ഷിക്കാം, 500 രൂപയുടെ പാക്കറ്റുകള്‍ക്ക് 35 രൂപയോളവും വിലയുണ്ടായിരിക്കും.

മില്‍മ പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നുണ്ടോ?

മില്‍മ പാലില്‍ മുഴുവന്‍ പാല്‍പ്പൊടിയാണെന്ന തരത്തില്‍ പലപ്പോഴും പ്രചാരണങ്ങള്‍ ഉണ്ടാകാറുണ്ട്. പാലില്‍ മുഴുവന്‍ പാല്‍പ്പൊടിയാണെന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മില്‍മ ചെയര്‍മാന്‍ കെഎസ് മാണി. മില്‍മയിലുള്ള വിശ്വാസം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നാണ് അദ്ദേഹം പറയുന്നത്.

Also Read: Milma Milk Price: പാലിന് 56 രൂപയാകും; അനുമതിയ്ക്കായി കാത്ത് മില്‍മ

കേരളത്തില്‍ വില്‍പന നടത്തുന്ന പശുവിന്‍ പാലിന് എഫ്എസ്എസ്എ നിയമപ്രകാരം 8.5 എസ്എന്‍എഫും 3 ഫാറ്റും ആവശ്യമാണ്. കേരളത്തില്‍ ലഭ്യമാകുന്ന പാലിന്റെ ശരാശരി എസ്എന്‍എഫ് 8.4 ആണ്. ഈ അളവും വെച്ച് പാല്‍ വിപണിയില്‍ എത്തിച്ചാല്‍ മില്‍മ എംഡിക്കും ചെയര്‍മാനുമെതിരെ കേസ് വരാന്‍ സാധ്യതയുണ്ടെന്നും മണി പറയുന്നു.

കുറവുള്ള അളവ് പരിഹരിക്കാനായി പാല്‍പ്പൊടി ചേര്‍ക്കുന്നു. വെറും 1 ശതമാനം പരിഹരിക്കാനായാണിത്. പാല്‍പ്പൊടി ആവശ്യമില്ലാത്തവര്‍ക്ക് 8.4 എസ്എന്‍എഫ്, 3 ഫാറ്റ് അടങ്ങിയ പാല്‍ വിപണിയില്‍ ലഭ്യമാണ്. പാലില്‍ നിന്ന് വെള്ളം ഒഴിവാക്കി ഉണക്കിയെടുക്കുന്നതിനെയാണ് പാല്‍പ്പൊടി എന്ന് പറയുന്നതെന്നും അദ്ദേഹം.

ലാഭം മാത്രം നോക്കിയല്ല മില്‍മ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം നിലനിര്‍ത്തിയാണ് മില്‍മ മുന്നോട്ട് പോകുന്നത്. മില്‍മ പാലിന്റെ ഗുണത്തെ കുറിച്ച് ആര്‍ക്കും ആശങ്കവേണ്ട. ക്ഷീരകര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി ചിഞ്ചുറാണിയും പറയുന്നു.

Follow Us
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ