AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V Sivankutty: തൃശ്ശൂരില്‍ കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു…സുരേഷ്‌ഗോപിയേ ട്രോളി വി ശിവൻകുട്ടി

Minister V. Sivankutty Trolls Union Minister Suresh Gopi : 'ഞങ്ങൾ തൃശ്ശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്നാശങ്ക', എന്നായിരുന്നു മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

V Sivankutty: തൃശ്ശൂരില്‍ കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു…സുരേഷ്‌ഗോപിയേ ട്രോളി വി ശിവൻകുട്ടി
V Sivankutty, Suresh GopiImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 09 Aug 2025 15:38 PM

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പലപ്പോഴും ശ്രദ്ധേയനാകുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അടുത്ത പോസ്റ്റും വൈറലായി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ആണ് ഇത്തവണ മന്ത്രി ട്രോളിയിരിക്കുന്നത്. ‘തൃശ്ശൂരിൽ ആർക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’, എന്നായിരുന്നു പോസ്റ്റിലുള്ളത്. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരിച്ചത്.

 

പോസ്റ്റിന്റെ പശ്ചാത്തലം

 

കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് സഭ തൃശൂർ യൂഹനോൻ മാർ മിലിത്തിയോസ് സുരേഷ് ഗോപിയെ കാണ്മാനില്ലെന്ന് പരിഹസിച്ചിരുന്നത് ഏറെ വാർത്തകൾക്കും ചർച്ചകൾക്കും വഴി വെച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.’ഞങ്ങൾ തൃശ്ശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്നാശങ്ക’, എന്നായിരുന്നു മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Also Read: Coconut Oil Theft: വെളിച്ചെണ്ണ കള്ളൻ പിടിയിൽ; പണികൊടുത്തത് സിസിടിവി

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലോ ഒഡീഷയിൽ കന്യാസ്ത്രീകളും മലയാളി വൈദികനും ആക്രമിക്കപ്പെട്ടതിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല എന്നതാണ് കാരണം. ഈ സംഭവങ്ങൽ നടന്നതിനു പിന്നാലെയാണ് പരിഹാസവുമായി യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്ത് വന്നത്. ദിവസങ്ങൾക്ക് മുൻപേ ഛത്തീസ്ഗഡ് വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ പരിഹസിച്ചും അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു എന്നതും ശ്രദ്ധേയം.

എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഒന്നൂടെ ഡൽഹിയിൽ വിളിച്ച് ആദരിച്ചാൽ പോരെ എന്നുമാണ് അന്ന് യൂഹാനോൻ മാർ മിലിത്തിയോസ് കുറിച്ചത്. അതിനു ശേഷവും കേന്ദ്രത്തെ വിമർശിക്കുന്ന പോസ്റ്റുകളും അദ്ദേ​ഹത്തിന്റെ വകയായി ഉണ്ടായിരുന്നു.