AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sreenanda: മൂന്നുദിവസത്തെ തിരച്ചിൽ വിഫലം; ശ്രീനന്ദയെ മരിച്ചനിലയിൽ കണ്ടെത്തി

Sreenanda Found Death in Chikkamagaluru: പാലക്കാട് കടമ്പഴിപുറം സ്വദേശി രമേശിന്റെ മകളാണ്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് എത്തിയത്. 40 ഓളം കുടുംബാം​ഗങ്ങൾക്കൊപ്പമാണ് ശ്രീനന്ദ എത്തിയത്. വിവരമറിഞ്ഞയുടനെ കുടുംബാം​ഗങ്ങളും വനം ജീവനക്കാരും പോലീസും തിരച്ചിൽ ആരംഭിച്ചിരുന്നു. ബാബാബുഡാൻ ​ഗിരികുന്നിലെ മാണിക്കധാര വെളച്ചാട്ടം കാണാനെത്തിയതായിരുന്നു.

Sreenanda: മൂന്നുദിവസത്തെ തിരച്ചിൽ വിഫലം; ശ്രീനന്ദയെ മരിച്ചനിലയിൽ കണ്ടെത്തി
ശ്രീനന്ദ
Nithya Vinu
Nithya Vinu | Edited By: Arun Nair | Updated On: 25 Apr 2026 | 05:54 PM

പാലക്കാട് നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥിനി ശ്രീനന്ദ മരിച്ച നിലയിൽ. 1500 അടി താഴ്ചയുള്ള താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപുറം സ്വദേശി രമേശിന്റെ മകളാണ്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു. 40ഓളം കുടുംബാം​ഗങ്ങൾക്കൊപ്പമാണ് ശ്രീനന്ദ എത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. വൈകിട്ട് 5.30ഓടെയാണ് ശ്രീനന്ദയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദയും കുടുംബവും ബാബാബുഡാൻ ​ഗിരികുന്നിലെ മാണിക്കധാര വെളച്ചാട്ടം കാണാനെത്തിയതായിരുന്നു. വിവരമറിഞ്ഞയുടനെ കുടുംബാം​ഗങ്ങളും വനംജീവനക്കാരും പോലീസും തിരച്ചിൽ ആരംഭിച്ചിരുന്നു. 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് നിലവില്‍ തിരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായയെ ഉപയോഗിച്ചും പരിശോധന നടത്തി.

 ALSO READ: മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി, തിരച്ചിൽ തുടരുന്നു

മൂന്ന് ദിവസത്തെ തിരച്ചലിനൊടുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. അതേസമയം ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കൾ രം​ഗത്തെത്തി. വെള്ളച്ചാട്ടം കണ്ടശേഷ ശ്രീനന്ദ പാർക്കിങ് ​ഗ്രൗണ്ടിൽ എത്തിയിരുന്നു. ​ഗ്രൗണ്ടിന് മറുവശത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. കുട്ടി ആ ഭാ​ഗത്തേക്ക് പോയിട്ടില്ല. വ്യൂപോയിന്റിൽ നിന്നാണ് കാണാതായത്.

മൃതദേഹം കിട്ടിയ ഇടത്ത് മുമ്പ് തിരച്ചിൽ നടത്തിയിരുന്നു. ശ്രീനന്ദ സ്വർണമോതിരം ധരിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുട്ടിയെ തട്ടിക്കൊണ്ട് പോയോ എന്ന സംശയം മുമ്പ് മാതാപിതാക്കളും പങ്കുവെച്ചിരുന്നു.

Follow Us