Saranya Rescued: പ്രാർത്ഥനകൾ വിഫലമായില്ല; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

Missing Techie Saranya Founded: കൊച്ചിയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ജിഎസ് ശരണ്യയെ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയൻഡമോൾ ട്രക്കിങിനിടെയാണ് കാണാതായത്. ആദ്യം കാട്ടിലേക്ക് പ്രവേശനം വനം വകുപ്പ് നിഷേധിച്ചിരുന്നു. പിന്നീട് അനുമതി ലഭിച്ചതോടെ പത്തംഗം സംഘത്തോടൊപ്പം ഏപ്രിൽ രണ്ടിന് രാവിലെ ഓടെയാണ് ശരണ്യ ട്രക്കിംഗ് യാത്ര തുടങ്ങിയത്.

Saranya Rescued: പ്രാർത്ഥനകൾ വിഫലമായില്ല; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

Saranya

Edited By: 

Arun Nair | Updated On: 26 Apr 2026 | 03:40 PM

മം​ഗളൂരു: കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ  കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് നാദാപുരം സ്വദേശിനിയാണ് ശരണ്യ. കുടകിലെ വനമേഖലയിൽ നിന്നാണ് ശര‍ണ്യയെ കണ്ടെത്തിയത്. നിലവിൽ ശരണ്യ സുരക്ഷിതയാണെന്ന് തെരച്ചിൽ സംഘത്തിലുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.

കൊച്ചിയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ജിഎസ് ശരണ്യയെ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയൻഡമോൾ ട്രക്കിങിനിടെയാണ് കാണാതായത്. ആദ്യം കാട്ടിലേക്ക് പ്രവേശനം വനം വകുപ്പ് നിഷേധിച്ചിരുന്നു. പിന്നീട് അനുമതി ലഭിച്ചതോടെ പത്തംഗം സംഘത്തോടൊപ്പം ഏപ്രിൽ രണ്ടിന് രാവിലെ ഓടെയാണ് ശരണ്യ ട്രക്കിംഗ് യാത്ര തുടങ്ങിയത്.

ALSO READ: ബെംഗളൂരുവിലേക്ക് പോകല്ലേ…ട്രെയിനുകള്‍ റദ്ദാക്കി, കടുത്ത നിയന്ത്രണം

എന്നാൽ, വനത്തിനുള്ളിൽ വെച്ച് ശരണ്യയ്ക്ക് വഴി തെറ്റി പോവുകയായിരുന്നു. ശരണ്യയ്ക്ക് വഴി തെറ്റിയെന്ന സന്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹോം സ്റ്റേ അധികൃതർക്ക് ലഭിച്ചിരുന്നു. ശരണ്യക്കൊപ്പം പോയവർ വ്യാഴാഴ്ച്ച വൈകിട്ടോടെ മടങ്ങിയെത്തി. ഏറെ നേരെ കാത്തുനിന്നിട്ടും ശരണ്യ തിരിച്ചുവന്നില്ല. കൂടെപ്പോയവരോട് ചോദിച്ചപ്പോൾ മലമുകളിൽ നായയോടൊപ്പം കളിച്ചു നിൽക്കുന്നുവെന്നാണ് മറുപടി നൽകിയത്. ‌‌

വനം വകുപ്പും പോലീസും തെരച്ചിൽ തുടങ്ങിയെങ്കിലും നാല് ദിവസത്തിന് ശേഷം ഇന്നാണ് ശരണ്യയെ കണ്ടെത്താനായത്. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷനും കണ്ടെത്താനാകാഞ്ഞത് വലിയ വെല്ലുവിളിയായിരുന്നു. ശരണ്യ സുരക്ഷിതയാണെന്നും മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ശരണ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും വലിയ തോതിൽ പ്രതിഷേധം ഉയരുന്നുണ്ട്. സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിച്ചാണ് ഇത്തരം പ്രവർത്തികളെന്നും സാമൂഹിക മാധ്യമങ്ങളിൽ ആരോപണമുണ്ട്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്