പ്രചാരണം കടുക്കും; മോദിയും രാഹുലും ഇന്ന് കേരളത്തില്‍
മോദി ഇത് രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. നേരത്തെ കേരളത്തിലെത്തിയത് മാര്‍ച്ച് 19നായിരുന്നു. പാലക്കാട്ടും പത്തനംതിട്ടയിലുമായിരുന്നു അന്നത്തെ പ്രചാരണം

Rahul Gandhi and Narendra Modi
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍. കഴിഞ്ഞ ദിവസം രാത്രിയോടെ മോദി കേരളത്തിലെത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ മോദി തൃശൂര്‍ കുന്ദംകുളത്ത് ഹെലികോപ്ടറിലാകും എത്തുക.
രാവിലെ 11 മണിയോടെയാണ് കുന്ദംകുളത്ത് പരിപാടി ആരംഭിക്കുന്നത്. അതിനുശേഷം നെടുമ്പാശേരിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് ആറ്റിങ്ങള്‍ മണ്ഡലത്തിലെ കാട്ടാക്കടയില്‍ പ്രചാരണത്തില്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ അവിടെ നിന്ന് വയനാട്ടിലേക്ക് തിരിക്കും. 10 മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോയാണ് രാഹുലിന്റെ ആദ്യ പ്രചാരണ പരിപാടി.
തുടര്‍ന്ന് പുല്‍പ്പള്ളി കര്‍ഷക സംഗമത്തിലും മൂന്ന് റോഡ് ഷോകളിലും രാഹുല്‍ പങ്കെടുക്കും. വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പ്രചാരണ റാലിയിലും രാഹുല്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികളിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, മോദി ഇത് രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. നേരത്തെ കേരളത്തിലെത്തിയത് മാര്‍ച്ച് 19നായിരുന്നു. പാലക്കാട്ടും പത്തനംതിട്ടയിലുമായിരുന്നു അന്നത്തെ പ്രചാരണം.