DYSP Umesh: അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍
Vadakara DySP Umesh Suspended: യുവതിയെ പീഡിപ്പിച്ചതിനു കൈക്കൂലി വാങ്ങിയതിനും തെളിവുണ്ടെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. പോലീസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ഉത്തരവിൽ പറയുന്നു.
കോഴിക്കോട്: അനാശാസ്യക്കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന് സംഭവത്തിൽ ആരോപണ വിധേയനായ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിന്റെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനു തുടർന്നാണ് സംസ്ഥാന പോലീസ് മേധാവി നടപടിയെടുത്തത്. യുവതിയെ പീഡിപ്പിച്ചതിനു കൈക്കൂലി വാങ്ങിയതിനും തെളിവുണ്ടെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. പോലീസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ഉത്തരവിൽ പറയുന്നു.
ആരോപണം വന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
Also Read:‘രമയാണ് ആ അറുപത് തികഞ്ഞ ഇര’; ഡിവൈഎഫ്ഐ നേതാവിന്‍റെ പോസ്റ്റ് വിവാദത്തിൽ
കുറച്ചുദിവസം മുൻപ് ആത്മഹത്യ ചെയ്ത, ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലായിരുന്നു ഉമേഷിനെതിരേ ഗുരുതര ആരോപണം ഉയർന്നത്. 11 വർഷം മുൻപ് വടക്കഞ്ചേരി സിഐയായിരുന്ന സമയത്ത് അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നായിരുന്നു ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നു. അന്ന് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്നു ബിനു.
സംഭവം വിവാദമായതോടെ പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ മൊഴിയിൽ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞ കാര്യം ശരിയാണെന്നാണ് തെളിയുകയായിരുന്നു. ഉമേഷ് വീട്ടിലെത്തി ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിനു നൽകിയ മൊഴി. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് യുവതി മൊഴി നല്‍കിയത്. .