Monsoon Bumper 2025: മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് നാളെ; 10 കോടി അടിച്ചാല്‍ കയ്യില്‍ കിട്ടുന്നത് എത്ര?
Monsoon Bumper 2025 Prize Money structure: പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതാണ് പ്രധാന കാരണം. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ പാലക്കാടെത്തി ടിക്കറ്റുകള്‍ എടുക്കാറുണ്ട്. തലസ്ഥാനമായ തിരുവനന്തപുരമാണ് ടിക്കറ്റ് വില്‍പനയില്‍ രണ്ടാമത്. തൃശൂരാണ് മൂന്നാമത്
ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. 30 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റതായാണ് കണക്ക്. വിഷു ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെയാണ് മണ്‍സൂണ്‍ ബമ്പര്‍ വിപണിയിലെത്തിച്ചത്. നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴും ബമ്പര്‍ എടുക്കുന്ന തിരക്കിലാണ് സാധാരണക്കാര്‍.
പതിവുപോലെ പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതാണ് പ്രധാന കാരണം. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ പാലക്കാടെത്തി ടിക്കറ്റുകള്‍ എടുക്കാറുണ്ട്. തലസ്ഥാനമായ തിരുവനന്തപുരമാണ് ടിക്കറ്റ് വില്‍പനയില്‍ രണ്ടാമത്. തൃശൂരാണ് മൂന്നാമത്.
എത്ര കിട്ടും?
ഒന്നാം സമ്മാനം 10 കോടിയാണെങ്കിലും നികുതിക്ക് ശേഷം ഏകദേശം 5.16 കോടി രൂപയാണ് ഭാഗ്യശാലിക്ക് ഉപയോഗിക്കാനാകുക. അത് എങ്ങനെയെന്ന് നോക്കാം.
- ഒന്നാം സമ്മാനം: 10 കോടി രൂപ
- ഏജന്റ് കമ്മീഷന്‍: ഒരു കോടി രൂപ (10 കോടിയുടെ പത്ത് ശതമാനം)
- അവശേഷിക്കുന്ന തുക: ഒമ്പത് കോടി രൂപ
- നികുതി 30 ശതമാനം: അതായത് ഏകദേശം 2.7 കോടി രൂപ
- ബാക്കി തുക: ഏകദേശം 6.3 കോടി രൂപ
- സര്‍ചാര്‍ജ്(37 %): ഏതാണ്ട് 99.9 ലക്ഷം രൂപ
- ആരോഗ്യ, വിദ്യാഭ്യാസ സെസ്: ഏകദേശം 14.79 ലക്ഷം രൂപ
- ഇതെല്ലാം കഴിഞ്ഞുള്ള തുക: 5.16 കോടി രൂപ (ഏകദേശ കണക്കാണിത്, നേരിയ വ്യത്യാസങ്ങളുണ്ടാകാം)
സമ്മാനഘടന ഇങ്ങനെ
- ഒന്നാം സമ്മാനം 10 കോടി രൂപ
- രണ്ടാം സമ്മാനം 10 ലക്ഷം രൂപ
- മൂന്നാം സമ്മാനം 5 ലക്ഷം രൂപ
- നാലാം സമ്മാനം 3 ലക്ഷം രൂപ
- അഞ്ചാം സമ്മാനം 5000 രൂപ
- ആറാം സമ്മാനം 1000 രൂപ
- ഏഴാം സമ്മാനം 500 രൂപ
- എട്ടാം സമ്മാനം 250 രൂപ
Read Also: Kerala Lottery Result: ഇന്നത്തെ കോടിപതി ഇവിടെയുണ്ട്, സ്ത്രീശക്തി ലോട്ടറി ഫലമെത്തി
ഫലം എങ്ങനെ അറിയാം?
നറുക്കെടുപ്പിന് ശേഷം ‘ടിവി 9 മലയാള’ത്തിലൂടെ ഫലം അറിയാം. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ statelottery.kerala.gov.in ലും ഫലം ലഭ്യമാകും.
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും ലോട്ടറിയെ അവരുടെ വിധിയെ മാറ്റാന്‍ ആശ്രയിക്കാതിരിക്കുക)