Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പറെടുത്തോളൂ 250 പോകില്ല, സമ്മാനങ്ങള്‍ ഒരുപാടുണ്ട്; എത്ര പേര്‍ക്ക് കിട്ടുമെന്ന് അറിയാമോ?

Monsoon Bumper BR 110 Lottery: Check How Many People Can Win Prizes: ഒന്നാം സമ്മാനം ഒഴികെയുള്ള മറ്റ് സമ്മാനങ്ങളൊന്നും തന്നെ ഒരാള്‍ക്ക് മാത്രം ലഭിക്കുന്നതല്ല, ഒന്നില്‍ കൂടുതലാളുകള്‍ക്ക് ബമ്പര്‍ ലോട്ടറികള്‍ വഴി ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമാകാന്‍ സാധിക്കുന്നതാണ്. എത്ര പേര്‍ക്ക് വീതമാണ് സമ്മാനം നല്‍കുന്നതെന്ന് അറിഞ്ഞാലോ?

Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പറെടുത്തോളൂ 250 പോകില്ല, സമ്മാനങ്ങള്‍ ഒരുപാടുണ്ട്; എത്ര പേര്‍ക്ക് കിട്ടുമെന്ന് അറിയാമോ?

മണ്‍സൂണ്‍ ബമ്പര്‍ 2026

Updated On: 

13 Jul 2026 | 12:29 PM

കേരളത്തില്‍ അടുത്തതായി നറുക്കെടുക്കാന്‍ പോകുന്ന ബമ്പര്‍ ലോട്ടറിയാണ് മണ്‍സൂണ്‍ ബമ്പര്‍. പത്ത് കോടി രൂപ ഒന്നാം സമ്മാനവുമായി വിപണിയിലെത്തിയ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ജൂലൈ 18നാണ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാകും നറുക്കെടുപ്പ്.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി സമ്മാനഘടന

  • ഒന്നാം സമ്മാനം 10 കോടി രൂപ
  • രണ്ടാം സമ്മാനം 10 ലക്ഷം രൂപ
  • മൂന്നാം സമ്മാനം 5 ലക്ഷം രൂപ
  • നാലാം സമ്മാനം 3 ലക്ഷം രൂപ
  • അഞ്ചാം സമ്മാനം 5,000 രൂപ
  • ആറാം സമ്മാനം 1,000 രൂപ
  • ഏഴാം സമ്മാനം 500 രൂപ
  • എട്ടാം സമ്മാനം 250 രൂപ
  • സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ

എന്നാല്‍ ഒന്നാം സമ്മാനം ഒഴികെയുള്ള മറ്റ് സമ്മാനങ്ങളൊന്നും തന്നെ ഒരാള്‍ക്ക് മാത്രം ലഭിക്കുന്നതല്ല, ഒന്നില്‍ കൂടുതലാളുകള്‍ക്ക് ബമ്പര്‍ ലോട്ടറികള്‍ വഴി ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമാകാന്‍ സാധിക്കുന്നതാണ്. എത്ര പേര്‍ക്ക് വീതമാണ് സമ്മാനം നല്‍കുന്നതെന്ന് അറിഞ്ഞാലോ?

മണ്‍സൂണ്‍ ബമ്പര്‍ സമ്മാനം എത്ര പേര്‍ക്ക്?

  1. മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപ ഒരാള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
  2. രണ്ടാം സമ്മാനം 10 ലക്ഷം രൂപ അഞ്ച് പേര്‍ക്ക് വീതം വിതരണം ചെയ്യും.
  3. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 5 പേര്‍ക്കും ലഭിക്കുന്നതാണ്.
  4. നാലാം സമ്മാനം 3 ലക്ഷം രൂപ 5 പേര്‍ക്ക് തന്നെയാണ് കിട്ടുക.
  5. അഞ്ചാം സമ്മാനം 5,000 രൂപ വീതം 13,500 പേര്‍ക്ക് വിതരണം ചെയ്യും.
  6. ആറാം സമ്മാനം 1,000 രൂപ വീതം 40,500 പേര്‍ക്ക് വരെ കിട്ടും.
  7. ഏഴാം സമ്മാനം 500 രൂപ 1,13,400 പേര്‍ക്ക് വരെ നല്‍കും.
  8. എട്ടാം സമ്മാനം 250 രൂപ 1,37,700 പേര്‍ക്കാണ് നല്‍കുന്നത്.
  9. സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം 5 പേര്‍ക്കും ലഭിക്കുന്നു.

Also Read: Monsoon Bumper Lottery: 10 കോടി വിട്ടുകളയല്ലേ മക്കളേ…മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാറായി

ടിക്കറ്റിന് എത്ര നല്‍കണം?

പത്ത് കോടി രൂപ ഒന്നാം സമ്മാനവുമായി എത്തിയ മണ്‍സൂണ്‍ ബമ്പറിന് 250 രൂപയാണ് വില. 250 രൂപ കൊടുത്ത് ടിക്കറ്റെടുത്താന്‍ ഒട്ടനവധി സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഒരു ലോട്ടറി ടിക്കറ്റ് വഴി ഒട്ടനവധി ഭാഗ്യശാലികളെയാണ് കേരള സര്‍ക്കാര്‍ ഉണ്ടാക്കുന്നത്.

നികുതിയും നല്‍കണം?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റുകളാണെങ്കിലും കേന്ദ്ര സര്‍ക്കാരിന് ഉള്‍പ്പെടെ നികുതി നല്‍കണം. നികുതിയെല്ലാം പോയതിന് ശേഷമുള്ള തുക മാത്രമേ ഭാഗ്യശാലികള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഒരാള്‍ക്ക് ലഭിക്കുന്ന സമ്മാനത്തിന് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്. നികുതി കൂടാതെ പത്ത് ശതമാനം ഏജന്റ് കമ്മീഷനും സമ്മാനം നേടുന്നവര്‍ നല്‍കണം.

മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനമായ പത്ത് കോടിയില്‍ നിന്ന് പത്ത് ശതമാനം ഏജന്റ് കമ്മീഷന്‍ എന്ന് പറയുമ്പോള്‍ അത് 1 കോടി രൂപയാണ്. പത്ത് കോടിയില്‍ നിന്നും ഏജന്റ് കമ്മീഷന്‍ നല്‍കിയാല്‍ ശേഷിക്കുന്നത് 9 കോടി രൂപയാണ്. ഇതിന് ശേഷം നികുതിയും സെസും നല്‍കണം. 30 ശതമാനമാണ് സമ്മാന നികുതിയായി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും നല്‍കണം.

9 കോടിയുടെ 30 ശതമാനം എന്നത് 2,70,00,000 കോടി രൂപയാണ്. ആരോഗ്യ-വിദ്യാഭ്യാസ സെസായി 4 ശതമാനം തുക അതായത്, 10,80,000 രൂപയും നല്‍കണം. ഇതെല്ലാം ചേര്‍ത്ത് 2,80,80,000 രൂപയാണ് നല്‍കേണ്ടി വരുന്നത്. ഇതിനെല്ലാം ശേഷം 6,19,20,000 രൂപ അക്കൗണ്ടിലെത്തും.

English Summary

The Kerala Monsoon Bumper BR 110 Lottery offers multiple prize categories, giving thousands of ticket holders a chance to win. From the first prize to the eighth prize, each category has a fixed number of winners and prize amounts. Here is the complete prize structure and the total number of winning tickets.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി