Monsoon in Kerala: മഴയെത്തുന്നു! മണ്‍സൂണ്‍ രീതികളില്‍ മാറ്റത്തിന് സാധ്യതയെന്ന് വിദഗ്ധര്‍
Monsoon Will Arrive Early in Kerala: മെയ് 27ന് മുമ്പ് ഇത്തവണ കാലവര്‍ഷമെത്തുകയാണെങ്കില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നേരത്തെ ആരംഭിക്കുന്ന മഴക്കാലം 2025ലേത് ആയിരിക്കുമെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. 2024ല്‍ മെയ് 31നാണ് കാലവര്‍ഷം ആരംഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഷെഡ്യൂളിന് ഒരു ദിവസം മുമ്പ് മഴയെത്തുകയായിരുന്നു.

തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തുമെന്ന് സൂചന. 15 വര്‍ഷത്തിനിടയില്‍ കാലവര്‍ഷം നേരത്തെ എത്തുന്ന വര്‍ഷമായിരിക്കും ഇതെന്നാണ് പ്രതീക്ഷ. മെയ് 27 ഓടെ കേരളത്തില്‍ മഴ ആരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
മെയ് 27ന് മുമ്പ് ഇത്തവണ കാലവര്‍ഷമെത്തുകയാണെങ്കില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നേരത്തെ ആരംഭിക്കുന്ന മഴക്കാലം 2025ലേത് ആയിരിക്കുമെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. 2024ല്‍ മെയ് 31നാണ് കാലവര്‍ഷം ആരംഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഷെഡ്യൂളിന് ഒരു ദിവസം മുമ്പ് മഴയെത്തുകയായിരുന്നു.
ആന്‍ഡമാന്‍ ദ്വീപുകളിലും ശ്രീലങ്കന്‍ ഭാഗത്തും മണ്‍സൂണ്‍ നേരത്തെ എത്തിയിട്ടുണ്ട്. മെയ് 13ന് കാലവര്‍ഷം എത്തുമെന്നായിരുന്നു ആന്‍ഡമാന്‍ ദ്വീപുകളില്‍ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് 10 ദിവസം മുമ്പ് മഴയെത്തി. മെയ് 25 ഓടെ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നതിന് പുറമെ സമുദ്രോപരിതല താപനിലയും കാലവര്‍ഷം നേരത്തെ എത്തുന്നതിന് കാരണമാകുന്നുവെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ രാജീവന്‍ എരിക്കുളം പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




മണ്‍സൂണിന്റെ രീതിയില്‍ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്‍സൂണ്‍ തെക്കന്‍ പ്രദേശങ്ങളില്‍ ആരംഭിച്ച് ജൂലൈ 15 ഓടെ ഇന്ത്യ മുഴുവന്‍ പടരുന്ന രീതിയില്‍ വടക്കോട്ട് നീങ്ങുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ മണ്‍സൂണിന്റെ തുടക്കത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.