AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rapper Vedan: വേടന്‍റെ പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേർക്ക് പരിക്ക്; ലാത്തി വീശി പൊലീസ്

Rapper Vedan Programme: പട്ടിക ജാതി-വർ​ഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. പരിപാടിയിൽ തിരക്ക് അനുഭവപ്പെട്ടതോടെ കാണികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരക്ക് നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശി. നാല് തവണയാണ് പോലീസ് ലാത്തി വീശിയത്.

Rapper Vedan: വേടന്‍റെ പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേർക്ക് പരിക്ക്; ലാത്തി വീശി പൊലീസ്
വേടൻImage Credit source: Vedan Instagram
sarika-kp
Sarika KP | Published: 19 May 2025 06:15 AM

പാലക്കാട്: കോട്ടമൈതാനത്ത് റാപ്പർ വേടന്റെ സം​ഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പട്ടിക ജാതി-വർ​ഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. പരിപാടിയിൽ തിരക്ക് അനുഭവപ്പെട്ടതോടെ കാണികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരക്ക് നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശി. നാല് തവണയാണ് പോലീസ് ലാത്തി വീശിയത്.

ആറ് മണിക്കാണ് പരിപാടി ആരംഭിക്കാൻ തീരുമാനിച്ചത്. എന്നാൽ എട്ട് മണിയോടെയാണ് തുടങ്ങിയത്. വേടൻ വേദിയിലെത്തി ആദ്യ പാട്ട് പാടി തുടങ്ങിയപ്പോൾ തന്നെ കാണികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി.തിരക്കിൽ ഞെരുങ്ങിയാണ് നിരവധി പേ‍ർക്ക് പരിക്കേറ്റത്. ചിലർക്ക് ദേഹാസ്വാസ്‌ഥ്യവുമുണ്ടായി. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇതോടെ കുറച്ച് നേരത്തേക്ക് പാട്ട് നിർത്തിവയക്കാൻ പോലീസ് ആവശ്യപ്പെട്ടു. എഎസ്‌പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി ഗർഭിണികളെയും പ്രായമായവരെയും കുട്ടികളെയും സ്‌ഥലത്തു നിന്നു മാറ്റിയ ശേഷമാണു വീണ്ടും പരിപാടി ആരംഭിച്ചത്.

Also Read:കോഴിക്കോട് തീപിടിത്തം; ഇരുപതോളം ഫയർ യൂണിറ്റുകൾ രംഗത്ത്, നഗരമെങ്ങും കറുത്ത പുക

പരിപാടിയിൽ രണ്ടായിരത്തിലധികം പേർ പരിപാടി കാണാൻ എത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തിരക്ക് നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. തിരക്കും ക്രമസമാധാന പ്രശ്‌നങ്ങളും നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ മൂന്നു പാട്ട് മാത്രം പാടിയ ശേഷം ഒൻപത് മണിയോടെ വേടൻ വേദി വിടുകയായിരുന്നു. പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ പരിപാടിയും റ​ദ്ദാക്കിയിരുന്നു. മെയ് 9ന് കിളിമാനൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടിയാണ് റദ്ദ് ചെയ്തത്. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. പരിപാടിക്കായി വൻ ജനാവലിയാണ് ഇവിടെ എത്തിയത്. തിരക്ക് നിയന്ത്രിക്കാൻ പോലീസിന് സാധിക്കാതെ വന്നതോടെയാണ് പരിപാടി റദ്ദ് ചെയ്യുകയായിരുന്നു.