Kerala Corruption Cases: അഴിമതിക്കേസിലുള്ളത് 539 സർക്കാർ ജീവനക്കാർ , പുതിയ പട്ടിക നൽകാൻ വിജിലൻസ്
Government Employee Corruption Cases: ഏറ്റവും കൂടുതൽ അഴിമതി കേസുകൾ തിരുവനന്തപുരം ജില്ലയിലാണ് 74 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 61 കേസുകളുമായി കോഴിക്കോട് ജില്ലയും 53 കേസുകളുമായി തൃശൂർ ജില്ലയും തൊട്ടുപിന്നിലുണ്ട്

Kerala Corruption
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരിൽ അഴിമതി കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ മൂന്നര വർഷത്തിനിടെയിൽ വിവിധ വകുപ്പുകളിലായി 539 സർക്കാർ ജീവനക്കാരാണ് വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളത്. 216 എണ്ണം കൈക്കൂലി വാങ്ങിയതും ബാക്കി അഴിമതിയുമാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നാണ്. റവന്യൂ, സഹകരണം, പോലീസ്, ഗതാഗതം തുടങ്ങിയ മറ്റ് വകുപ്പുകളിലും ഗണ്യമായി കേസുകളുടെ എണ്ണത്തിൽ വർധനയുണ്ട്. റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ 101 കേസുകളും സഹകരണ വകുപ്പ് ജീവനക്കാർക്കെതിരെ 41 കേസുകളും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 27 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും കൂടുതൽ അഴിമതി കേസുകൾ തിരുവനന്തപുരം ജില്ലയിലാണ് 74 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 61 കേസുകളുമായി കോഴിക്കോട് ജില്ലയും 53 കേസുകളുമായി തൃശൂർ ജില്ലയും തൊട്ടുപിന്നിലുണ്ട്. ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ കേസുകൾ കുറവാണ്. 2018 മുതൽ 2023 വരെ 561 സർക്കാർ ജീവനക്കാർ ഉൾപ്പെട്ട അഴിമതി കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ നാല് വർഷത്തിനിടയിൽ, കർശനമായ പരിശോധനകളും അധികൃതരുടെ നടപടികളും കാരണം കേസുകളുടെ എണ്ണം വർദ്ധിച്ചു. ഇതൊക്കെയാണെങ്കിലും ജീവനക്കാർക്കെതിരായ പൊതുജനങ്ങളുടെ പരാതികൾ നിരവധിയാണ്.
അഭിമുീകരിക്കുന്ന പ്രശ്നം
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നതിൽ തടസ്സമുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കൈക്കൂലിക്ക് ഒരാൾ പിടിക്കപ്പെട്ടാൽ നടപടിക്ക് ശുപാർശ ചെയ്യുക മാത്രമാണ് വിജിലൻസിൻ്റെ ജോലി. നിരവധി ഉദ്യോഗസ്ഥർ ഇത്തരത്തിൽ പിടിക്കപ്പെടുന്നുണ്ടെങ്കിലും നടപടികൾ സസ്പെഷനിൽ മാത്രമായി ഒതുങ്ങുന്നുണ്ട്. നേരിട്ടുള്ള പണമിടപാടില്ലാതെ കൈക്കൂലി പിരിക്കാൻ ബദൽ മാർഗങ്ങൾ തേടുകയാണ് ജീവനക്കാർ. നിലവിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാരിലേക്ക് സമർപ്പിക്കാനൊരുങ്ങുകയാണ് വിജിലൻസ്. ഇതിനകം 40 ഓളം ജീവനക്കാര്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.