AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് അടിയന്തര സഹായം; ഹെൽപ് ലൈൻ നമ്പറുകളുമായി എംവിഡി

MVD's Emergency Assistance to Sabarimala Pilgrim Vehicles: പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ വഴി ശബരിമലയിലേക്ക് സഞ്ചരിക്കുന്ന തീർഥാടകർക്ക് അപകടം, വാഹന തകരാർ, അല്ലെങ്കിൽ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങൾ എന്നിവ ഉണ്ടായാൽ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Sabarimala: ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് അടിയന്തര സഹായം; ഹെൽപ് ലൈൻ നമ്പറുകളുമായി എംവിഡി
ശബരിമല, എംവിഡിImage Credit source: PTI/ Social Media
nithya
Nithya Vinu | Published: 21 Nov 2025 17:20 PM

‌പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അടിയന്തര സഹായവുമായി മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സൈഡ് അസിസ്റ്റൻസ് സേവനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകളാണ് എംവിഡി ആരംഭിച്ചിരിക്കുന്നത്. ഈ ശബരിമല സീസണിൽ ഭക്തർക്ക് സുരക്ഷിതവും അപകടരഹിതവുമായ തീർഥാടനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എംവിഡി വ്യക്തമാക്കി.

ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ നിന്ന് ഏത് സമയത്തും അടിയന്തര സഹായം ലഭ്യമാകുമെന്ന് എംവിഡി അറിയിച്ചു. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും സർവീസുകൾ, ബ്രേക്ക്ഡൗൺ സഹായം, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നിവ എപ്പോഴും ലഭ്യമാകും.

ALSO READ: അയ്യപ്പ തീർത്ഥാടകർ ജാഗ്രത! ശബരിമലയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴ

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ വഴി ശബരിമലയിലേക്ക് സഞ്ചരിക്കുന്ന തീർഥാടകർക്ക് അപകടം, വാഹന തകരാർ, അല്ലെങ്കിൽ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങൾ എന്നിവ ഉണ്ടായാൽ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

 

ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ

 

ഇലവുങ്കൽ : 9400044991, 95623181

എരുമേലി : 9496367974, 8547639173

കുട്ടിക്കാനം : 9446037100, 8547639176

തീർഥാടകർക്ക് സംശയ നിവാരണത്തിനായി safezonesabarimala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ എംവിഡിയെ ബന്ധപ്പെടാവുന്നതാണ്.