AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sabarimala Pooja Fraud: ശബരിമല പൂജാസാധനങ്ങളുടെ തട്ടിപ്പ്: അന്വേഷണം അട്ടിമറിക്കാൻ നീക്കം

Sabarimala Pooja Fraud Case Update:ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ചരടുകൾ വലിക്കുന്നതായാണ് റിപ്പോർട്ട്. അയ്യപ്പന്റെ സ്വത്ത് കയ്യിട്ടുവാരിയ ആരെയും സംരക്ഷിക്കില്ല എന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ. സംഭവത്തിൽ അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥനായ എസ് പി വി.സുനിൽകുമാറിനെ അന്വേഷണസംഘത്തിൽ നിന്ന് മാറ്റാനാണ് നീക്കം നടക്കുന്നത്........

Sabarimala Pooja Fraud: ശബരിമല പൂജാസാധനങ്ങളുടെ തട്ടിപ്പ്: അന്വേഷണം അട്ടിമറിക്കാൻ നീക്കം
Sabarimala Image Credit source: PTI Photos
Ashli C
Ashli C | Updated On: 25 May 2026 | 08:34 AM

തിരുവനന്തപുരം: സ്വർണ തട്ടിപ്പിനു പിന്നാലെ ശബരിമലയിൽ പൂജാ സാധനങ്ങൾ വാങ്ങിയതിലും വമ്പൻ തട്ടിപ്പ് നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കോടികളുടെ അഴിമതിയായിരുന്നു പൂജാ സാധനങ്ങളുടെ മറവിൽ ശബരിമലയിൽ അരങ്ങേറിയിരുന്നത് എന്നാൽ ഇപ്പോൾ ഈ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്. ഈ അഴിമതി കണ്ടെത്തിയ ദേവസ്വം വിജിലൻസ് എസ്പിയെ സ്ഥലം മാറ്റാൻ നീക്കം നടക്കുന്നതായി സൂചന. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ചരടുകൾ വലിക്കുന്നതായാണ് റിപ്പോർട്ട്.

അയ്യപ്പന്റെ സ്വത്ത് കയ്യിട്ടുവാരിയ ആരെയും സംരക്ഷിക്കില്ല

എന്നാൽ അയ്യപ്പന്റെ സ്വത്ത് കയ്യിട്ടുവാരിയ ആരെയും സംരക്ഷിക്കില്ല എന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ. സംഭവത്തിൽ അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥനായ എസ് പി വി.സുനിൽകുമാറിനെ അന്വേഷണസംഘത്തിൽ നിന്ന് മാറ്റാനാണ് നീക്കം നടക്കുന്നത്. അതേസമയം ദേവസ്വം ബോർഡിന്റെ നിർദ്ദേശപ്രകാരം ആഭ്യന്തര വകുപ്പാണ് അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുക. പൂജാ സാധനങ്ങളുടെ മറവിൽ 10 വർഷത്തോളമായി തട്ടിപ്പ് നടക്കുന്നതായി ആണ് കണ്ടെത്തിയത്. ഇതിന് പിന്നിൽ അതത് കാലങ്ങളിൽ മാറിമാറി വന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സ് ആണെന്നും വിജിലൻസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

ALSO READ:ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്

സുനിൽ സ്വാമി എന്ന സുനിൽകുമാർ

കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിൽ നടക്കുന്നത് എന്ന് സൂചന നൽകുന്നുണ്ടെങ്കിലും കൃത്യമായ കണക്ക് ഇനിയും വ്യക്തമായിട്ടില്ല. ഇത് ലഭിക്കുന്നതിന് വേണ്ടി കൃത്യമായി തിട്ടപ്പെടുത്തുവാൻ വിജിലൻസ് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായം തേടിയതായാണ് വിവരം. കൊല്ലം സ്വദേശിയായ സുനിൽ സ്വാമി എന്ന സുനിൽകുമാർ ആണ് ശബരിമലയിൽ നിത്യ പൂജകൾക്കു വേണ്ടിയുള്ള പൂജ സാമ​ഗ്രികൾ വർഷങ്ങളായി സൗജന്യമായി എത്തിച്ചു നൽകുന്നത്.

മാസപൂജകൾക്കും മണ്ഡല മകരവിളക്ക് ഉത്സവത്തിനുമായി ശർക്കര, പഴം, നാളികേരം, വിവിധ പൂജാ സാധനങ്ങൾ, പട്ട്, തോർത്ത് ഉൾപ്പെടെ 54 ലക്ഷത്തോളം രൂപയുടെ പൂജാ സാധനങ്ങളാണ് ഇയാൾ സൗജന്യമായി നൽകിയിരുന്നത് എന്നാൽ ഇത് അനധികൃതമായ ഇടപെടൽ ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇയാളെ വിലക്കിയിരുന്നു.എന്നാൽ ഹൈക്കോടതിയുടെ വിലക്കുകൾ മറികടന്നുകൊണ്ട് ശബരിമലയിലെ ഉദ്യോഗസ്ഥർ പിന്നീട് സുനിൽ സ്വാമിയിൽ നിന്നും പൂജാസാമഗ്രികൾ വാങ്ങിക്കുന്നത് പതിവാക്കി മാറ്റി. ശേഷം ഇത് മറ്റൊരു രഹസ്യം മുറിയിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്.

എന്നാൽ ഇവയൊന്നും തന്നെ ശബരിമലയിലെ ഔദ്യോഗിക സ്റ്റോർ അക്കൗണ്ടിൽ രേഖപ്പെടുത്തുകയോ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല ഈ സാധനങ്ങൾ എല്ലാം തന്നെ ഗണപതി ഹോമം ഉൾപ്പെടെയുള്ള പൂജകൾക്ക് വേണ്ടി ഉപയോഗിക്കുകയും ഇത് ദേവസ്വം പണം മുടക്കി സാധനങ്ങൾ വാങ്ങി എന്ന വ്യാജേന വലിയ തുകകൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ സ്വന്തം പേരിൽ എഴുതിയെടുക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്. അതേസമയം ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചത് എസ് പി സുനിൽകുമാർ തന്നെയാണ്.

ENGLISH SUMMARY

Following the gold scam, the investigating officers had found that a major fraud had taken place in the purchase of puja items at Sabarimala. Corruption worth crores was taking place in Sabarimala under the guise of puja items, but now, there are reports that an attempt is being made to sabotage this investigation.

Follow Us