AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mullaperiyar Dam: മുല്ലപെരിയാർ ഡാം ജല നിരപ്പ് 140 അടിയായി…

Mullaperiyar Dam Alert: വനമേഖലയിൽ നിന്നും വൻതോതിൽ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിർത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്നാട് വനം വകുപ്പ് വിലക്കിയിട്ടുണ്ട്.

Mullaperiyar Dam: മുല്ലപെരിയാർ ഡാം ജല നിരപ്പ് 140 അടിയായി…
Mullaperiyar DamImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 25 Nov 2025 20:22 PM

കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി ഉയർന്നതായി റിപ്പോർട്ട്. കാലാവസ്ഥാ ​വിദ​ഗ്ധൻ രാജീവൻ എരിക്കുളമാണ് ഈ വിഷയത്തെപ്പറ്റി ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലിന്​ ജലനിരപ്പ് 139.30 അടിയായിരുന്നു. അണക്കെട്ടിലേക്ക് സെക്കൻറിൽ 5135 ഘന അടി ജലമാണ് ഈ സമയത്ത് ഒഴുകി എത്തിയിരുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻറിൽ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്. നിലവിൽ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കണം.

Also Read: Seema G Nair: ‘പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, പേടിച്ച് മൂലയിൽ ഒളിക്കുമെന്ന് കരുതേണ്ട’; രാഹുലിന് വീണ്ടും പിന്തുണയുമായി സീമ ജി നായർ

വനമേഖലയിൽ നിന്നും വൻതോതിൽ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിർത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്നാട് വനം വകുപ്പ് വിലക്കിയിട്ടുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തോട്​ ചേർന്നുള്ള മേഘമല കടുവ സങ്കേതത്തിൽ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച്​ മുതൽ തിങ്കളാഴ്ച പുലരും വരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയർത്തിയത് എന്നാണ് നി​ഗമനം.