Mullaperiyar Dam : മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ തുറക്കും; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
Mullaperiyar Dam Opening Time : സക്കൻഡിൽ 1,000 ഘനയടി വെള്ളം തുറന്നുവിടുമെന്നാണ് തമിഴ്നാട് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഇടുക്കി : ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം തുറന്നുവിടാൻ തീരുമാനമെടുത്ത് തമിഴ്നാട് സർക്കാർ. നാളെ ജൂൺ 29-ാം തീയതി രാവിലെ പത്ത് മണിക്ക് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. സക്കൻഡിൽ 1,000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുക. പെരുയാറിൻ്റെ തീരത്തുള്ളവർക്ക് ഇടുക്കി ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. അണക്കെട്ട് തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും എടുത്തതായി ജില്ല ഭരണകൂടം അറിയിച്ചു.
ഇതുവരെ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആയിട്ടില്ല. ഉച്ചയോടെ 135.90 അടിയായിരുന്നു മുല്ലപ്പെരിയാൽ അണിക്കെട്ടിലെ ജലനിരപ്പ്. എന്നാൽ ഇന്ന് ശനിയാഴ്ച രാത്രിയോടെ 136 അടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് ഡാമിൻ്റെ ഷട്ടർ പകൽ തുറന്ന് വിടുന്നത്. നിലവിൽ പെരിയാറിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം മുൻകരുതലിൻ്റെ ഭാഗമായി കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ജില്ല ഭരണകൂടം നിർദേശം നൽകിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.