Munnar Bus Accident : മൂന്നാർ എക്കോ പോയിൻ്റിൽ ബസ് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥികൾ മരിച്ചു

Munnar Tourist Bus Accident : കന്യാകുമാരിയിൽ നിന്നും വന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.

Munnar Bus Accident : മൂന്നാർ എക്കോ പോയിൻ്റിൽ ബസ് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥികൾ മരിച്ചു

Representational Image

Updated On: 

19 Feb 2025 17:53 PM

ഇടുക്കി : മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞ മൂന്ന് പേർ മരിച്ചു. മൂന്നാർ എക്കോ പോയിൻ്റിലാണ് ബസ് മറിഞ്ഞ് അപകടമുണ്ടായിരിക്കുന്നത്. മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്, ഒരാളുടെ നില ഗുരുതരമാണ്. കന്യാകുമാരിയിൽ പ്രവർത്തിക്കുന്ന കോളേജിൽ നിന്നുമെത്തിയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞ് അപകടത്തിൽ പെട്ടത്. കേരള-തമിഴ്നാട് അതിർത്തിയിലെ എക്കോ പോയിൻ്റിലാണ് ബസ് മറിഞ്ഞത്.

ആദിക, വേണിക, സുതൻ എന്നീ വിദ്യാർഥിയാണ് മരണപ്പെട്ടത്. ആദിക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. നേരിയ ജീവൻ്റെ തുടിപ്പുണ്ടായിരുന്ന വേണികയെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറ്റവും ഒടുവിൽ സുതൻ്റെ മരണമാണ് ഇപ്പോൾ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്. ഗുരതരമായ പരിക്കേറ്റ മറ്റൊരു വിദ്യാർഥിയായ കെവിനെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

37 വിദ്യാർഥികളും മൂന്ന് ജീവനക്കാരും അടങ്ങിയ 40 അംഗ സംഘമായിരുന്നു ബസിലുണ്ടായിരുന്നത്. അമിത വേഗമാണ് ബസ് മറിയാൻ കാരണമായതെന്നാണ് കണ്ടു നിന്നവർ പറയുന്നത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് വളവിന് വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് വിദ്യാർഥികളുടെ നില ഗുരതരമല്ല. അപകടത്തിൽ പെട്ട് വാഹനം പോലീസ് കസ്റ്റഡയിൽ എടുത്തു.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ