MVD Vehicle Modification: സ്റ്റിക്കറോ ലൈറ്റൊ എന്താണ് വെച്ചാൽ ആകാം; മോഡിഫിക്കേഷന് സമ്മതം മൂളി MVD

MVD 18 types Vehicle Modification: അതേസമയം നിറം മാറ്റുന്നതുപോലെയുള്ള രൂപമാറ്റങ്ങൾക്ക് പണമടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും.ഗതാഗത വകുപ്പ് തയ്യാറാക്കിയ പട്ടിക സംസ്ഥാനസർക്കാർ പരിശോധിച്ചു അന്തിമ തീരുമാനം എടുക്കുമെന്നും മനോരമ റിപ്പോർട്ട് ചെയ്തു.യുഡിഎഫിന്റെ പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വാഹനങ്ങളിലെ മോഡിഫിക്കേഷൻ ഉള്ള അനുമതി എന്നത്......

MVD Vehicle Modification: സ്റ്റിക്കറോ ലൈറ്റൊ എന്താണ് വെച്ചാൽ ആകാം; മോഡിഫിക്കേഷന് സമ്മതം മൂളി MVD

Mvd

Published: 

04 Jun 2026 | 07:54 AM

തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കാമെന്ന് ഗതാഗത കമ്മീഷണർ വ്യക്തമാക്കി. 18 തരം മോഡിഫിക്കേഷൻ അനുവദിക്കാം എന്നാണ് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അതേസമയം നിറം മാറ്റുന്നതുപോലെയുള്ള രൂപമാറ്റങ്ങൾക്ക് പണമടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും.

ഗതാഗത വകുപ്പ് തയ്യാറാക്കിയ പട്ടിക സംസ്ഥാനസർക്കാർ പരിശോധിച്ചു അന്തിമ തീരുമാനം എടുക്കുമെന്നും മനോരമ റിപ്പോർട്ട് ചെയ്തു.യുഡിഎഫിന്റെ പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വാഹനങ്ങളിലെ മോഡിഫിക്കേഷൻ ഉള്ള അനുമതി എന്നത്.

ALSO READ:കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എങ്ങനെ? ധവളപത്രം ഇന്ന് നിയമസഭയിൽ

പ്രധാനമായും 18 തരത്തിലുള്ള മോഡിഫിക്കേഷൻ

മുഖ്യമന്ത്രി ആയതിനുശേഷം അനുകൂലമായ സമീപനം തന്നെയായിരുന്നു വിഡി സതീശൻ വാഹനങ്ങളുടെ മോഡിഫിക്കേഷൻ എന്ന ചോദ്യത്തിനോട് സ്വീകരിച്ചിരുന്നത്. പ്രധാനമായും 18 തരത്തിലുള്ള മോഡിഫിക്കേഷൻ ആണ് യാതൊരു നിയമ തടസ്സവും ഇല്ലാതെ ആരുടെയും അനുമതി വാങ്ങാതെ നടത്താമെന്ന് റിപ്പോർട്ടിൽ പറയുന്നത്.

വാഹനങ്ങളുടെ ബോഡിയിൽ പതിപ്പിക്കാവുന്ന സ്റ്റിക്കേഴ്സ്, കൂടാതെ വാഹനത്തിനുള്ളിൽ വിവിധ തരത്തിലുള്ള ലൈറ്റുകൾ അനുവദിക്കും, സ്പീക്കറുകൾ അനുവദനീയമായിരിക്കും. കൂടാതെ സീറ്റിന്റെ കവർ, ഫ്ലോർമാറ്റ്, സ്റ്റിയറിംഗ്, വീൽ, കവർ-കാം, റിവേഴ്സ് കാം, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയേഴ്സ് തുടങ്ങിയ സൺ ഫിലിംസ് വരെയാണ് മാറ്റങ്ങളിൽ ഉൾപ്പെടുന്നവ. 50 ശതമാനം വരെ കാഴ്ച മറക്കുന്ന സൺഫിലിംസാണ് അനുവദിക്കുന്നത്.

സംസ്ഥാനത്ത് 28 ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും ; ഗതാഗത മന്ത്രി സിപി ജോൺ

സംസ്ഥാന 28 ഓട്ടോമാറ്റിക്കൽ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ അറിയിച്ചു. ഓരോ ജില്ലയിലും വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്നതിന് വേണ്ടി ഓട്ടോമാറ്റിക് മെഷീൻ നിയന്ത്രിത ഔട്ട്സോഴ്സ് പിന്തുണയുള്ള രണ്ട് എടിഎസ് വീതം ആയിരിക്കും സ്ഥാപിക്കുക. വാഹനം ഫിറ്റ്നസ് പരിശോധനയിൽ പരമ്പരാഗതമായ രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായകഘട്ടത്തിലാണ് പുതിയ തലമുറ. കൂടാതെ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എംവിഡി നവീകരണത്തിനായി പ്രത്യേക നവീകരണ സ്‌കീം ഫണ്ട് രൂപീകരിക്കുമെന്നും ഐസിടി ഉപകരണങ്ങൾ, എൻഫോഴ്‌സ്‌മെന്റ് ടാബുകൾ, എ എൻ പി ആർ ക്യാമറകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുഗതാഗത സംവിധാനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനായി എല്ലാ സ്റ്റേജ് കാരിയേജുകൾക്കും വേണ്ടി ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കും. തത്സമയ ഡാറ്റയുടെ അടിസ്ഥാനത്തിൽ ബസ് സർവീസുകൾ നിരീക്ഷിക്കാനും സമയക്രമം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. യൂറോപ്പിലെയും അമേരിക്കയിലെയും മാതൃകയിൽ മൊബൈൽ ആപ്പ് വഴി പൊതുഗതാഗത വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും.

ENGLISH SUMMARY

The Transport Commissioner has clarified that modifications to vehicles can be allowed. The Transport Commissioner’s report mentions that 18 types of modifications can be allowed. However, for cosmetic changes like changing the color, special permission will have to be obtained by paying a fee.

Follow Us
ഡി.കെ ഒന്നാമത്, ഇവര്‍ രാജ്യത്തെ സമ്പന്ന മുഖ്യമന്ത്രിമാര്‍
സ്ത്രീകൾക്ക് ഇനി അമിതവണ്ണം വയ്ക്കില്ല, വഴിയുണ്ട്
ഈച്ച ശല്യം കുറയ്ക്കാൻ ഈ ഇല മതി
പഠനത്തിൽ മിടുക്കരാകണോ? ഹനുമാന് ഈ വഴിപാടുകൾ നടത്തൂ
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്