Nedumangad Child Death: ഒന്നരവയസുകാരന്റെ മരണം; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ജീവനക്കാരനെ പുറത്താക്കാൻ ഉത്തരവ്, കർശന നടപടിയുമായി മന്ത്രി
Minister Orders Removal of Helpline Operator: കുഞ്ഞ് മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് മുത്തശ്ശി റീന ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലേക്ക് വിളിച്ച് സഹായം തേടിയിരുന്നു. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെ, മെയ് മൂന്നിനാണ് ഹെൽപ് ലൈനിൽ വിളിച്ച് വിവരം അറിയിച്ചത്.
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറിനെതിരെ കർശന നടപടിയുമായി മന്ത്രി ബിന്ദു കൃഷ്ണ. ജീവനക്കാരന്റെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഉത്തരവ്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ താത്കാലിക ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി ഐഎഎസിന് ഇത് സംബന്ധിച്ച് നിർദേശം നൽകി.
ജീവനക്കാരന്റെ അനാസ്ഥ
കുഞ്ഞ് മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് മുത്തശ്ശി റീന ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലേക്ക് വിളിച്ച് സഹായം തേടിയിരുന്നു. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെ, മെയ് മൂന്നിനാണ് ഹെൽപ് ലൈനിൽ വിളിച്ച് വിവരം അറിയിച്ചത്. കുഞ്ഞിന്റെ അവസ്ഥയും ജീവനക്കാരനോട് പറഞ്ഞിരുന്നു. രണ്ട് കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതമാണ് വിവരം അറിയിച്ചത്. എന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഇത് നിസ്സാരമായി തള്ളിക്കളയുകയായിരുന്നു. നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറായില്ല. പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. മറ്റെന്തോ പ്രശ്നങ്ങളാണെന്നായിരുന്നു ഹെൽപ് ലൈന്റെ മറുപടി.
ALSO READ: ജ്യൂസ് സാംപിളിൽ ഷിഗെല്ല, തിരുവനന്തപുരത്ത് ബേക്കറി അടപ്പിച്ചു
കുട്ടിയുടെ അമ്മയുടെ പങ്കാളിയായ അഷ്കർ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും, അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുഞ്ഞ് കൊല്ലപ്പെടുമെന്നും മുത്തശ്ശി അധികൃതരെ അറിയിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്നും രണ്ട് കൈകൾക്കും ഒടിവുകളുണ്ടായിരുന്നതായും പറഞ്ഞു. എന്നാൽ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും ഉണ്ടായില്ല. പരാതി അറിയിച്ച് 26-ാം ദിവസം കുഞ്ഞ് കൊല്ലപ്പെടുകയായിരുന്നു.
അധികൃതരുടെ അനാസ്ഥ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായി. കുഞ്ഞിനെ തങ്ങൾക്ക് വിട്ടുനൽകണമെന്നും മുത്തശ്ശി ആവശ്യപ്പെട്ടെങ്കിലും അതിന് മാർഗമില്ലെന്നും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു. പരാതി പരിഹരിക്കുന്നതിന് പകരം റീന എന്തൊക്കെയോ കാര്യങ്ങൾ മറച്ചുവെക്കുകയാണെന്ന് കുറ്റപ്പെടുത്തുന്ന ജീവനക്കാരന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
കേരളക്കരയെ നടുക്കിയ കൊലപാതകം
കേരളത്തെ ഞെട്ടിച്ച സംഭവമാണ് നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകം. കുഞ്ഞ് അതിക്രൂര മർദ്ദനമാണ് നേരിട്ടത്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിലൂടെ ലഭിക്കുന്ന വിവരം. കുഞ്ഞിന്റെ അമ്മയുടെ പങ്കാളി അഷ്ക്കര്‍, അമ്മ അഖില എന്നിവരാണ് കേസിലെ പ്രതികള്‍. ഒന്നവയസ്സുകാരൻ സ്വന്തം അമ്മയിൽ നിന്നും അമ്മയുടെ പങ്കാളിയിൽ നിന്ന് അതിക്രൂരമായ മർദ്ദനമാണ് നേരിട്ടത്.
കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്നും ഭാവിയിൽ കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് കരുതിയുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കൊലപതാകത്തിന് മുമ്പും കുട്ടി നിരന്തരം ക്രൂര മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
English Summary:
Child Protection Department helpline operator has been removed from duty following allegations of serious negligence linked to the death of Nedumangad Child Death Case. An official inquiry found that despite receiving information about the child’s vulnerable situation, the operator failed to take timely action or properly escalate the case to concerned authorities