Vehicle Modification : ഇത് പൊളിച്ചു… നിങ്ങൾക്ക് എന്തൊക്കെ വേണം? മോഡിഫിക്കേഷൻ നിയമത്തിൽ സർവേയുമായി മോട്ടോർ വാഹന വകുപ്പ്
Vehicle Modification : പ്രേമികൾക്ക് ഒരു സന്തോഷവാർത്ത കൂടി വന്നിരിക്കുകയാണ്. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് മോട്ടോർ വാഹന വകുപ്പ് സർവ്വേ ആരംഭിച്ചിരിക്കുകയാണ്. പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റവും അധികം യുവാക്കൾക്കിടയിൽ ചർച്ചയായ വിഷയമായിരുന്നു വാഹന മോഡിഫിക്കേഷൻ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വിഡി സതീശൻ നൽകിയ ഒരു ഉറപ്പാണ് ഈ ചർച്ചകൾക്കെല്ലാം വഴി തുറന്നത്.
വാഹന പ്രേമികൾക്ക് ഒരു സന്തോഷവാർത്ത കൂടി വന്നിരിക്കുകയാണ്. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് മോട്ടോർ വാഹന വകുപ്പ് സർവ്വേ ആരംഭിച്ചിരിക്കുകയാണ്. പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റവും അധികം യുവാക്കൾക്കിടയിൽ ചർച്ചയായ വിഷയമായിരുന്നു വാഹന മോഡിഫിക്കേഷൻ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വിഡി സതീശൻ നൽകിയ ഒരു ഉറപ്പാണ് ഈ ചർച്ചകൾക്കെല്ലാം വഴി തുറന്നത്. വാഹന പ്രേമികളുടെയും ചെറുപ്പക്കാരുടെയും ആവശ്യങ്ങൾ അനുഭാവപൂർണ്ണം പരിഗണിച്ച് അനുകൂല തീരുമാനം എടുക്കും എന്നായിരുന്നു അദ്ദേഹം വന്നത് നൽകിയ വാക്ക്. പിന്നീട് പുതിയ സർക്കാർ വന്നതിനുശേഷം ഉള്ള ആദ്യ വാർത്താ സമ്മേളനത്തിൽ ഇതേ കാര്യത്തിലെ നിലപാട് മുഖ്യമന്ത്രി വി ഡി സതീശനോട് മാധ്യമപ്രവർത്തകർ ചോദിച്ചു. പറഞ്ഞ കാര്യം നടപ്പിലാക്കാൻ ആണല്ലോ ഈ സർക്കാർ വന്നിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാൽ ഇത് കഴിഞ്ഞ് ഏതൊക്കെ തരത്തിൽ മോഡിഫിക്കേഷൻ അനുവദിക്കാം എന്ന മോട്ടോർ വാഹന വകുപ്പിന്റെ ശുപാർശ സർക്കാരിലേക്ക് നൽകിയെന്ന വാർത്ത പുറത്തുവന്നു. വാഹനത്തിന്റെ നിറം മാറ്റം, സ്റ്റിക്കറുകൾ, സീറ്റ് കവർ തുടങ്ങിയ നിലവിൽ നിയമവിധേയമായ കാര്യങ്ങൾ തന്നെയാണ് ശുപാർശയിൽ ഉള്ളത് എന്ന തരത്തിലായിരുന്നു വാർത്ത. ഇത് വാഹന പ്രേമികളെയും യുവാക്കളെയും ഏറെ നിരാശപ്പെടുത്തുന്ന സംഭവമായിരുന്നു. തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്ത് എത്തിയിരുന്നു. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് സർക്കാരിന് അനുകൂലമായ നിലപാടാണ് ഉള്ളതെന്നും. അപകടകരമല്ലാത്ത രീതിയിലുള്ള മോഡിഫിക്കേഷൻ അനുവദിക്കുന്ന കാര്യത്തിൽ പഠനത്തിനുശേഷം തീരുമാനം ഉണ്ടാകുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.
Also Read: 22 കിലോമീറ്റർ മൈലേജുള്ള പ്രീമിയം മിഡ്-സൈസ് എസ്‌യുവി, ZR-V യെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട
ഇപ്പോഴിതാ വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഏതൊക്കെ തരത്തിലുള്ള മോഡിഫിക്കേഷൻ ആണ് ആഗ്രഹിക്കുന്നത് അത് സംബന്ധിച്ച അഭിപ്രായങ്ങൾ, ഏതൊക്കെ നിയമങ്ങളിലാണ് മാറ്റം വരേണ്ടത് , തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് ഇപ്പോൾ അഭിപ്രായം രേഖപ്പെടുത്താൻ കഴിയും. ഓൺലൈനായി ആണ് നിർദ്ദേശങ്ങൾ നൽകേണ്ടത്. ഓഗസ്റ്റ് മാസം ഏഴാം തീയതി വരെയാണ് അഭിപ്രായങ്ങൾ നൽകാനുള്ള അവസാന സമയം. ഇത് സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ് ചുവടെ നൽകുന്നു.
“കേരള മോട്ടോർ വാഹന വകുപ്പ്, വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുന്നതിനും, അവയുടെ നിയമസാധുതകൾ പരിശോധിക്കുന്നതിനുമായി നടത്തുന്ന സർവേയാണിത്. റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുതന്നെ, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ നയരേഖ രൂപീകരിക്കാൻ നിങ്ങളുടെ അഭിപ്രായങ്ങൾ സഹായിക്കും. ഇതോടൊപ്പമുള്ള ലിങ്കു വഴി/ QR കോഡ് സ്‌കാൻ ചെയ്ത് ഈ സർവേയിൽ പങ്കെടുക്കാവുന്നതാണ്…
അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഗൂഗിൾ ഫോം
https://forms.gle/RTfZFtS1KqRz5pFY8
മോട്ടോർ വാഹന വകുപ്പിൻ്റെ പോസ്റ്റ്
English Summary
There is more good news for automotive enthusiasts. The Motor Vehicles Department has launched a survey to gather opinions on the kind of vehicle modifications people desire. Vehicle modification had become a major topic of discussion among the youth following the assumption of office by the new UDF government. These discussions were sparked by a promise made during the Assembly election campaign by V.D. Satheesan—who was the Leader of the Opposition at the time and is the current Chief Minister.