Palakkad Neighbours death: അയൽവാസികൾ മരിച്ച നിലയിൽ; തോക്ക്, കത്തി എന്നിവ മൃതദേഹത്തിന് സമീപം ദുരൂഹ സാഹചര്യത്തിൽ
നിധിന്റെ മൃതദേഹം സ്വന്തം വീടിനകത്തു നിന്നാണ് കണ്ടെത്തിയത്. കയ്യിൽ കത്തിയും ഉണ്ടായിരുന്നു. ബിനു മരിച്ചു കിടന്നത് വീടിന് പുറത്തായിരുന്നു. സമീപത്തുനിന്ന് നാടൻ തോക്കും കണ്ടെടുത്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
പാലക്കാട്: കല്ലടിക്കോട് മരുതംകാട് അയൽവാസികളായ രണ്ട് യുവാക്കളുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ഇവരുടെയും മൃതദേഹം കണ്ടത്. സമീപത്തായി ഒരു നാടൻ തോക്ക് കത്തി എന്നിവയും കണ്ടെടുത്തിട്ടുണ്ട്. മരുതുംകാട് സ്വദേശിയായ ബിനു(45), നിധിൻ (25) എന്നിവരാണ് മരിച്ചത്.
ഇരുവരും അയൽവാസികളാണ്. നിധിന്റെ മൃതദേഹം സ്വന്തം വീടിനകത്തു നിന്നാണ് കണ്ടെത്തിയത്. കയ്യിൽ കത്തിയും ഉണ്ടായിരുന്നു. ബിനു മരിച്ചു കിടന്നത് വീടിന് പുറത്തായിരുന്നു. സമീപത്തുനിന്ന് നാടൻ തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇയാൾ ടാപ്പിംഗ് തൊഴിലാളിയാണ്. ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ആ സമയത്ത് ജീവൻ ഉണ്ടായിരുന്നു.
പിന്നീടാണ് മരണപ്പെട്ടത്. ബിനുവിന്റെ മൃതദേഹം കണ്ടെത്തി ഒരു മണിക്കൂറിനു ശേഷമാണ് ഇതിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം വെടിച്ചയോ മറ്റു ശബ്ദം ഒന്നും കേട്ടിരുന്നില്ല എന്നാണ് ടാപ്പിംഗ് തൊഴിലാളി പറഞ്ഞത്. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ സംഭവസ്ഥലത്ത് എത്തി.