Nelliyampathy Traffic Control: കനത്ത മഴ, പാറവീഴ്‌ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത; നെല്ലിയാമ്പതി ചുരത്തിൽ ഗതാഗത നിയന്ത്രണം
Nelliyampathy Churam Traffic Control: ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. നെല്ലിയാമ്പതി ചുരം റോഡിൽ പാറവീഴ്ചയ്ക്കും ശക്തമായ മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്നുണ്ടെന്ന അറിയിപ്പിന് പിന്നാലെയാണ് ചുരം റോഡിലൂടെയുള്ള വിനോദസഞ്ചാരത്തിനും രാത്രികാല ഗതാഗതത്തിലും കർശന യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. മുൻകരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കിയത്.

Nelliyampathy
പാലക്കാട്: കാലവർഷം കനത്തതോടെ പാലക്കാട് ജില്ലയിലെ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി ചുരം റോഡിൽ അടിയന്തര ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി (Nelliyampathy Churam Traffic Control). നെല്ലിയാമ്പതി ചുരത്തിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനുമാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്. ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. നെല്ലിയാമ്പതി ചുരം റോഡിൽ പാറവീഴ്ചയ്ക്കും ശക്തമായ മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്നുണ്ടെന്ന അറിയിപ്പിന് പിന്നാലെയാണ് ചുരം റോഡിലൂടെയുള്ള വിനോദസഞ്ചാരത്തിനും രാത്രികാല ഗതാഗതത്തിലും കർശന യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.
ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിതീവ്ര മഴ ഈ ജില്ലകളിൽ, കാലാവസ്ഥ
മുൻകരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കിയത്. അതിനാൽ ഈ നിയന്ത്രണം നെല്ലിയാമ്പതിയിലെ താമസക്കാർക്കും ബാധകമാണ്. നെല്ലിയാമ്പതി പ്രദേശവാസികൾക്ക് അടിയന്തര സാഹചര്യത്തിൽ മാത്രമേ ഇതുവഴി യാത്ര പോകാൻ അനുവദിക്കൂ. പുറത്തുനിന്നുള്ളവർക്ക് ചുരത്തിലൂടെയുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര ആവശ്യങ്ങൾക്കായുള്ള എല്ലാവിധ യാത്രകളും, ചുരം വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതവും കർശനമായി നിരോധിച്ചിട്ടുണ്ട്. ചുരം റോഡിലെ ചില ഭാഗങ്ങളിൽ മൺതിട്ടകൾ ദുർബലമായ അവസ്ഥയിലായതിനാൽ വലിയ ചരക്കുലോറികൾക്കും ഭാരമേറിയ മറ്റ് വാഹനങ്ങൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
മറ്റെല്ലാ വാഹനങ്ങൾക്കും വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് മണിവരെ രാത്രികാല യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കലളക്ടർ അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ അത്യാവശ്യ പൊതുഗതാഗത സർവീസുകൾ മാത്രമാണ് നിയന്ത്രിത മാർഗ്ഗങ്ങളിലൂടെ കടത്തിവിടുന്നത്.
ജില്ലാ കളക്ടറുടെ ഉത്തരവ്
ഇന്നത്തെ കാലാവസ്ഥ
കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്. ഇവിടെ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്നത്.
വടക്കൻ കേരളത്തിലാണ് നിലവിൽ മഴ ശക്തമായി തുടരുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ജൂലൈ ആറിനും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടും. വരും ദിവസങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പ്രവചനം മാറ്റിമറിച്ചേക്കാം. അതിനാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ് കൃത്യമായി പരിശോധിച്ച് മാത്രം യാത്രയ്ക്ക് ഒരുങ്ങുക.
English Summary:
Nelliampathy Churam Traffic Control From Today On July 4. District administration issues high-alert travel restrictions on the Nelliampathy Ghat road due to severe monsoon rain, rolling boulders, and landslide threats.