Iran US Conflict: ഇറാൻ-യുഎസ് സംഘർഷം: കുവൈറ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ മിസൈലാക്രമണം
Iran Missile attack on Kuwait: കുവൈറ്റിൽ രാവിലെയും വൈകുന്നേരവും ആക്രമണമുണ്ടായതായാണ് വിവരം. ചൊവ്വാഴ്ച പുലർച്ചെ മുതൽ അമേരിക്ക ഇറാനിലേക്ക് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആണവനിലയമുള്ള ബുഷ്ഹറിലേക്കും ബന്ദർ അബ്ബാസിലേക്കും യുഎസ് ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തി.
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഗൾഫ് രാജ്യങ്ങളിലേക്കും. ഇറാൻ-യുഎസ് ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിച്ചിരിക്കുന്നത്. കുവൈറ്റിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിലേക്കാണ് ഇറാൻ മിസൈലാക്രമണം നടത്തിയിരിക്കുന്നത്. കുവൈറ്റിൽ രാവിലെയും വൈകുന്നേരവും ആക്രമണമുണ്ടായതായാണ് വിവരം. ചൊവ്വാഴ്ച പുലർച്ചെ മുതൽ അമേരിക്ക ഇറാനിലേക്ക് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആണവനിലയമുള്ള ബുഷ്ഹറിലേക്കും ബന്ദർ അബ്ബാസിലേക്കും യുഎസ് ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തി.
അതിന്റെ തുടർച്ചയായാണ് രാത്രിയിൽ ഇറാൻ തിരിച്ച് ആക്രമണം നടത്തിയത്. ബഹ്‌റൈനിലും വൈകുന്നേരം ആക്രമണമുണ്ടായിതായാണ് വിവരം. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. കുവൈറ്റിൽ വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം. ഇറാനെതിരെ വീണ്ടും ആക്രമണം കടുപ്പിക്കാനാണ് യുഎസിൻ്റെ നീക്കം. ഇറാനെ ലക്ഷ്യം വച്ച് പുതിയ ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡാണ് അറിയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണി മുതൽ പുതിയ ആക്രമണം തുടങ്ങിയെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ യുഎസ് സെൻട്രൽ കമാൻഡ‍് അറിയിച്ചു.
ALSO READ: ഇറാനൊഴികെ എല്ലാവർക്കും ഹോർമൂസ് തുറന്നുനൽകും; 20% ടോൾ പിൻവലിക്കുന്നുവെന്ന് ട്രംപ്
ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റഞ്ചർ ഹസൻസാദെ എന്നയാളുടെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ആക്രമണ സമയത്ത് ഹസൻസാദെ വീടിന് പുറത്ത് നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും മരുമകളുമാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹോർമുസിലെ ടോളിൽനിന്ന് പിന്മാറി ട്രംപ്
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ടോൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറിയതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ട്രംപിൻ്റെ തീരുമാനം. യുഎസിന്റെ 20 ശതമാനം റീഇംബേഴ്സ്മെന്റ് ഫീസിന് പകരം, വിവിധ ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിൽ വ്യാപാര – നിക്ഷേപ കരാറുകളിൽ ഏർപ്പെടാൻ തീരുമാനിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിൻറെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും പകരമായി അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളിൽനിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഗൾഫ് നേതാക്കളുമായി നടത്തിയ ഫലപ്രദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ, യുഎസിന്റെ 20 ശതമാനം റീഇംബേഴ്സ്മെന്റ് ഫീസിന് പകരം, വിവിധ ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്തുന്ന വ്യാപാര – നിക്ഷേപ കരാറുകൾ കൊണ്ടുവരാൻ തീരുമാനിച്ചതായി ട്രംപ് പറയുന്നു. നിക്ഷേപങ്ങൾ വളരെ വലുതായിരിക്കുമെന്നും ഗൾഫ് രാജ്യങ്ങൾക്ക് അസാധാരണമാംവിധം ഗുണം നൽകുമെന്നുമാമ് ട്രംപ് പറയുന്നത്.
ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഇറാൻ ഒഴികെയുള്ള മറ്റെല്ലാ കപ്പൽ ഗതാഗതത്തിനുമായി തുറന്നു കൊടുത്തിരിക്കുകയാണെന്നും ട്രംപ് അറിയിച്ചു. അക്രമാസക്തവും വിദ്വേഷം നിറഞ്ഞതുമായ നേതൃത്വം കാരണമാണ് ഇറാനെതിരായ നടപടി. അവർ തങ്ങളുടെ രാജ്യത്തെ സമ്പൂർണ നാശത്തിന്റെ പാതയിലേക്കാണ് നയിക്കുന്നത്. അതിനാൽ, ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുമുള്ളതോ അല്ലെങ്കിൽ ഇറാനിയൻ ചരക്കുകളുമായി ബന്ധപ്പെട്ടതോ ആയ കപ്പലുകൾക്ക് പൂർണ ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.
English sUmmary:
Kuwait reported missile attacks and explosions on Tuesday. Iranian army carried out a new wave of attacks against the US military bases in Kuwait. No casualty has been reported yet.