5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bride Found Dead: മലപ്പുറത്ത് നവവധു ജീവനൊടുക്കിയ നിലയില്‍; ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

Newly Wed Bride Found Died: ഇന്നലെ വൈകിട്ട് 5:30 ഓടെയാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Bride Found Dead: മലപ്പുറത്ത് നവവധു ജീവനൊടുക്കിയ നിലയില്‍; ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു
Bride Found Dead
sarika-kp
Sarika KP | Published: 04 Feb 2025 06:29 AM

മലപ്പുറം: ആമയൂരിൽ നവവധു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആമയൂർ സ്വദേശി ഷൈമ സിനിവർ (18) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5:30 ഓടെയാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നെവെന്നാണ് പോലീസ് പറയുന്നത്. അതേസമയം പെൺകുട്ടിയുടെ ആൺസുഹൃത്തായ 19കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തുവെന്നാണ് വിവരം. ഇയാളെ വിവാഹം ചെയ്യാനായിരുന്നു പെൺകുട്ടിക്ക് ആ​ഗ്രഹമെന്നാണ് പോലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതാണ്ന ആത്മഹത്യക്ക് ശ്രമിച്ചതെന്നും പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.

Also Read:ചിലര്‍ നിരന്തരം ശല്യപ്പെടുത്തി, പോലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; യുവതി ജീവനൊടുക്കി

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കി. വെഞ്ഞാറമൂട് മൂക്കന്നൂര്‍ സ്വദേശി പ്രവീണ (32) യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ പ്രവീണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉയർത്തുന്നത്. പ്രവീണയെ ചിലർ നിരന്തരം ശല്യപ്പെടുത്തിയിരുന്നു, ഇതിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടും പോലീസിന്റെ ഭാ​ഗത്ത് നിന്ന് യാതൊരു തരത്തിലുള്ള ഇടപെടല്‍ ഉണ്ടായില്ലെന്ന് യുവതിയുടെ സഹോദരൻ ഉന്നയിക്കുന്നു.

തന്റെ സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാക്കിയെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചില നാട്ടുകാരും ബന്ധുക്കളുമാണെന്നും ഇയാൾ ആരോപിക്കുന്നു. ഇതിനെ തുടർന്ന് മാനസികമായി തളര്‍ന്ന നിലയിലായിരുന്നു. മൊബൈല്‍ ഫോണിലേക്ക് ഒരാള്‍ മോശം സന്ദേശം അയച്ചുവെന്നും പ്രവീണയുടെ സഹോദരന്‍ പറഞ്ഞു. പ്രവീണയുടെ വാഹനം ബൈക്കിലെത്തിയ അജ്ഞാതന്‍ ഇടിച്ചിട്ടതായും സഹോദരന്‍ ആരോപിച്ചു. അപകടത്തില്‍ പ്രവീണയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഉടന്‍ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക. അത്തരം ചിന്തകള്‍ ഉള്ളപ്പോള്‍ ദിശ ഹെല്‍പ് ലൈനിലും വിളിക്കാവുന്നതാണ് നമ്പര്‍: 1056, 0471 2552056)