ചിലര്‍ നിരന്തരം ശല്യപ്പെടുത്തി, പോലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; യുവതി ജീവനൊടുക്കി
Woman Found Dead: തന്റെ സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാക്കി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചില നാട്ടുകാരും ബന്ധുക്കളുമാണ്. മാനസികമായി തളര്‍ന്ന നിലയിലായിരുന്നു പ്രവീണ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണിലേക്ക് ഒരാള്‍ മോശം സന്ദേശം അയച്ചുവെന്നും പ്രവീണയുടെ സഹോദരന്‍ പറഞ്ഞു.

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ യുവതി ജീവനൊടുക്കി. വെഞ്ഞാറമൂട് മൂക്കന്നൂര്‍ സ്വദേശി പ്രവീണ (32) യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണയുടെ മരണത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.
പ്രവീണയെ ചിലര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി കുടുംബം നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് വേണ്ട ഇടപെടല്‍ ഉണ്ടായില്ലെന്ന് പ്രവീണയുടെ സഹോദരന്‍ പ്രവീണ്‍ ആരോപിച്ചു.
തന്റെ സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാക്കി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചില നാട്ടുകാരും ബന്ധുക്കളുമാണ്. മാനസികമായി തളര്‍ന്ന നിലയിലായിരുന്നു പ്രവീണ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണിലേക്ക് ഒരാള്‍ മോശം സന്ദേശം അയച്ചുവെന്നും പ്രവീണയുടെ സഹോദരന്‍ പറഞ്ഞു.




ബൈക്കിലെത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടതായും സഹോദരന്‍ ആരോപിച്ചു. അപകടത്തില്‍ പ്രവീണയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
സൈന്യത്തില്‍ ജോലി ലഭിച്ചതിന് പിന്നാലെ കാമുകന്‍ ബന്ധം അവസാനിപ്പിച്ചു; യുവതി ജീവനൊടുക്കി
പാലക്കാട്: കൊല്ലങ്കോട് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കാമുകനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂര്‍ സ്വദേശി ഗ്രീഷ്മയെ കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകന്‍ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. സൈന്യത്തില്‍ ജോലി ലഭിച്ചതിന് ശേഷം കാമുകന്‍ ഗ്രീഷ്മയെ ഉപേക്ഷിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കാമുകനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വഞ്ചിച്ചുവെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഗ്രീഷ്മയുടെ കുടുംബം പരാതി നല്‍കിയത്. സംഭവത്തില്‍ കൊല്ലങ്കോട് പോലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഉടന്‍ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക. അത്തരം ചിന്തകള്‍ ഉള്ളപ്പോള്‍ ദിശ ഹെല്‍പ് ലൈനിലും വിളിക്കാവുന്നതാണ് നമ്പര്‍: 1056, 0471 2552056)