Nipah virus: നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍; ആറ് പേർക്ക് രോഗ ലക്ഷണങ്ങൾ

Woman is in Critical Condition:രോ​ഗിയുടെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ടു. സമ്പർക്കപട്ടികയിൽ 49 പേരാണുള്ളത്. ഇതിൽ ആറ് പേർക്ക് രോ​ഗ ലക്ഷണങ്ങളുണ്ട്. പട്ടികയിലുള്ള 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ഉള്ളവരാണ്.

Nipah virus: നിപ രോഗി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേര്‍; ആറ് പേർക്ക് രോഗ ലക്ഷണങ്ങൾ

Nipah.

Published: 

09 May 2025 | 12:29 PM

മലപ്പുറം: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് വീണ്ടും നിപ രോ​ഗം സ്ഥിരീകരിച്ചത്. മലപ്പുറം വളാഞ്ചേരിയിലെ 46 കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് പറയുന്നത്. രോ​ഗിയുടെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ടു. സമ്പർക്കപട്ടികയിൽ 49 പേരാണുള്ളത്. ഇതിൽ ആറ് പേർക്ക് രോ​ഗ ലക്ഷണങ്ങളുണ്ട്. പട്ടികയിലുള്ള 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ഉള്ളവരാണ്.

യുവതി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 25 നാണ് യുവതി വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ കടുത്ത പനിക്ക് ചികിത്സ തേടിയത്. എന്നാൽ മരുന്ന കഴിച്ചിട്ടും പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ മെയ് ഒന്നിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിപ ലക്ഷണങ്ങൾ കണ്ടതോടെ ഇന്നലെ ഇവരുടെ ശ്രവ സാമ്പിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിലാണ് നിപ രോ​ഗം സ്ഥീരികരിച്ചത്.

Also Read:9 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം

യുവതിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 7 പേരുടെ സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് എല്ലാം നെ​ഗറ്റീവാണ്. എന്നാലും ഇവരോടെ ക്വാറന്‍റീനില്‍ കഴിയാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം നാല് തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ വി ആർ വിനോദ് ആണ് പ്രഖ്യാപിച്ചത്.

വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയത്.

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്