Bunty Chor: ബണ്ടി ചോറിനെ ഒടുവിൽ വിട്ടയച്ചു; സംശയാസ്പദമായി ഒന്നുമില്ലെന്ന് റെയിൽവെ പോലീസ്
Bunty Chor Releases: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് മുറിയിൽ നിന്ന് ഇന്നലെ രാത്രിയാണ് ബണ്ടി ചോറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ മുതൽ ഇയാൾ സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചിരുന്നു.

Bunty Chor
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കൊച്ചിയിൽ വെച്ച് ഇന്നലെ രാത്രിയോടെയാണ് ഇയാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് ചോദ്യം ചെയ്യലിനുശേഷം ഇയാളെ വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയിൽവെ പോലീസ് അറിയിച്ചു. എന്നാൽ ഇയാൾ സ്റ്റേഷനിൽ നിന്ന് അഡ്വ. ബിഎ ആളൂരിൻറെ ഓഫീസിലേക്കാണ് പോയത്.
ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയിൽ എത്തിയതെന്നാണ് ബണ്ടി ചോർ പോലീസിന് നൽകിയ മൊഴി. എന്നാൽ എറണാകുളത്ത് എത്തിയതിന് ശേഷമാണ് ആളൂർ അന്തരിച്ച വിവരം താൻ അറിഞ്ഞതെന്നും ബണ്ടി ചോർ പറഞ്ഞു. അതിനാൽ ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയിൽവേ സ്റ്റേഷനിൽ ഇരിക്കവെയാണ് കസ്റ്റഡിയിലായതെന്നും ദേവേന്ദർ സിംഗ് എന്ന ബണ്ടി ചോർ പറഞ്ഞു.
ALSO READ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ പിടിയിൽ; ഡൽഹിയിൽ നിന്നും ട്രെയിനിൽ കൊച്ചിയിൽ എത്തിയതായിരുന്നു
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് മുറിയിൽ നിന്ന് ഇന്നലെ രാത്രിയാണ് ബണ്ടി ചോറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ മുതൽ ഇയാൾ സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചിരുന്നു. ആദ്യഘട്ടത്തിൽ ബണ്ടി ചോർ പറയുന്നത് പൂർണ്ണമായും പോലീസ് വിശ്വസിച്ചിരുന്നില്ല.
തുടർന്നാണ് ഇയാളെ സംശയത്തിൻ്റെ നിഴലിൽ സൗത്ത് റെയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ വെച്ചത്. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവിലാണ് വൈകുന്നേരത്തോടെ വിട്ടയച്ചത്. ഒരു ബാഗും അതിൽ അയാൾക്ക് വേണ്ട അവശ്യവസ്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. സംശയാസ്പദമായ തരത്തിൽ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.