Bandi Chor Arrest: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ പിടിയിൽ; ഡൽഹിയിൽ നിന്നും ട്രെയിനിൽ കൊച്ചിയിൽ എത്തിയതായിരുന്നു
Bandi Chor Arrest: . ഒരു ബാഗും അതിൽ അയാൾക്ക് വേണ്ട അവശ്യവസ്തുക്കളും മാത്രമാണ് ഇയാളുടെ പക്കൽ ഉള്ളത്. മോഷണത്തിന് ആവശ്യമായ ടൂളുകളോ മറ്റ്....
കൊച്ചി:കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോർ പിടിയിൽ. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കൊച്ചിയിൽ എത്തിയപ്പോഴാണ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് ബണ്ടി ചൊറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരു ബാഗും അതിൽ അയാൾക്ക് വേണ്ട അവശ്യവസ്തുക്കളും മാത്രമാണ് ഇയാളുടെ പക്കൽ ഉള്ളത്.
മോഷണത്തിന് ആവശ്യമായ ടൂളുകളോ മറ്റ് സംശയിക്കത്തക്ക ഉപകരണങ്ങളും ഒന്നും തന്നെ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല എന്നും പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി 8 മണിയോടു കൂടിയാണ് സംഭവം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് ബണ്ടി ചോറിനെ പിടി കൂടുകയായിരുന്നു. മുൻപ് കേരളത്തിൽ തന്നെ ഒരു വലിയ മോഷണം നടത്തി അതിൽ ശിക്ഷ അനുഭവിച്ച ഇയാളെ ഇപ്പോൾ വീണ്ടും കൊച്ചിയിൽ വെച്ച് പിടികൂടിയത് സംശയാസ്പദമായിട്ടാണ് പോലീസ് കാണുന്നത്.
അതേസമയം ഹൈക്കോടതിയിൽ ഒരു കേസ് ആവശ്യത്തിനു ഹാജരാകാൻ വേണ്ടിയാണ് താൻ കേരളത്തിലെത്തിയത് എന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. എന്നാൽ ഈ കേസ് സംബന്ധിച്ച് ഇപ്പോഴും വ്യക്തമാതാ വന്നിട്ടില്ല. ഇയാളുടെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ തന്നെയാണ്. കേരളത്തിൽ നിലവിൽ ഇയാൾക്കെതിരെ മറ്റു കേസുകൾ ഒന്നുമില്ല എന്നാണ് പോലീസ് നൽകുന്ന സൂചന. എന്നാൽ കോടതിയിൽ ഹാജരാകാൻ ആണ് എത്തിയത് എന്ന് ഇയാളുടെ ഉത്തരം ഇപ്പോഴും പോലീസ് മുഖവിലക്കെ എടുത്തിട്ടില്ല. മുമ്പ് ഇയാളെ ആലപ്പുഴയിൽ കണ്ടതായി സൂചന ലഭിച്ചിരുന്നു എങ്കിലും അന്ന് പരിശോധന നടത്തിയിട്ടും ബണ്ടി ചോറിനെ പിടികൂടാൻ ആയിരുന്നില്ല