Onam 2025 Kerala Weather Update: ഓണം പേമാരി കൊണ്ടുപോകും! ഉത്രാടത്തിന് പുതിയ ന്യൂനമര്‍ദമെത്തും, കേരളം വെള്ളത്തിലായേക്കും

Kerala Onam Rain Forecast: അത്തം മുതല്‍ തന്നെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പൂവണിയ്ക്ക് ഉള്‍പ്പെടെ ഇത് തിരിച്ചടിയായി. തിരുവോണം വരെ മഴ കനക്കുന്നത് മൊത്തത്തിലുള്ള വിപണിയെ മോശമായി തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്.

Onam 2025 Kerala Weather Update: ഓണം പേമാരി കൊണ്ടുപോകും! ഉത്രാടത്തിന് പുതിയ ന്യൂനമര്‍ദമെത്തും, കേരളം വെള്ളത്തിലായേക്കും

പ്രതീകാത്മക ചിത്രം

Updated On: 

30 Aug 2025 | 06:52 AM

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഓണത്തിനും ശക്തമായ മഴ തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സെപ്റ്റംബര്‍ നാല് ഉത്രാട ദിനത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാം. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഉത്രാടം മുതല്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

അത്തം മുതല്‍ തന്നെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പൂവിപണിയ്ക്ക് ഉള്‍പ്പെടെ ഇത് തിരിച്ചടിയായി. തിരുവോണം വരെ മഴ കനക്കുന്നത് മൊത്തത്തിലുള്ള വിപണിയെ മോശമായി തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സാധ്യത കച്ചവടക്കാരിലും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഉത്രാടപാച്ചിലില്‍ ഉണ്ടാകുന്ന തിരക്കിനെയും മഴ ബാധിക്കും. കേരളത്തിലെ പല ക്ലബ്ബുകളും ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ഒഡിഷ തീരത്തേക്ക് നീങ്ങിയതിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ ലഭിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 30 മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നും നാളെയും മാത്രമാണ് മഴ മുന്നറിയിപ്പുകളുള്ളത്.

Also Read: Onam 2025 Weather Alert: അത്തം വെളുത്തു, ഓണം കറുക്കുമോ? തിരുവോണനാളിലെ മഴ സാധ്യതകള്‍

ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. നാളെ ഓഗസ്റ്റ് 29ന് കാസര്‍ഗോഡ് മുതല്‍ ഇടുക്കി വരെയുള്ള ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ
Private Bus: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും, എറണാകുളത്ത് ഒറ്റ ദിവസം 80 കേസുകൾ, 1.30 ലക്ഷം രൂപ പിഴ
പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ടിറങ്ങി, ഞാൻ എഴുന്നേറ്റ് വിഎസേ പറ്റില്ലാന്ന് പറഞ്ഞു: ജി സുധാകരൻ
Pinarayi Vijayan: സംഘപരിവാറിനെ സുഖിപ്പിക്കാൻ; യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ നരനായാട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി വിജയൻ
MVD Challan: വണ്ടിക്ക് പെറ്റി ഉണ്ടോ, പകുതി തുക അടച്ച് ഫൈൻ തീർക്കാൻ അവസരം
തിരുവനന്തപുരത്ത് മൂന്ന് പേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു; കണക്കുകൂട്ടൽ തെറ്റി, റെഡ് അ‌ലർട്ട് പ്രഖ്യാപിച്ചു
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!
ജിമ്മിൽ പോകുന്നവരാണോ? പ്രീ-വർക്കൗട്ടിന് ഇനി ബീറ്റ്റൂട്ട് മതി!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ