Major Ravi: താനാരാടോ മോഹൻലാലിന്റെ മകളെക്കുറിച്ച് പറയാൻ? മായ മാത്രമല്ല, എന്നെ കേൾക്കുന്ന ഒരുപാട് കുട്ടികളുണ്ട്; മേജർ രവി
Major Ravi about Vismaya Mohanlal:യഥാർത്ഥത്തിൽ തനിക്ക് മടുത്തു എന്നും ആരുടെയും കാര്യത്തിൽ അനാവശ്യമായി ഇടപെടാൻ പോകുന്നില്ല.താൻ അവരുടെ അഭിപ്രായത്തെക്കുറിച്ചല്ല പറഞ്ഞത് ആ കുട്ടിയെ കുറിച്ചാണ് പറഞ്ഞത്. ആ കുട്ടിയെ തനിക്കറിയാം വിസ്മയ പെട്ടെന്ന് സെന്റിമെന്റൽ ആകുന്ന ഒരാളാണ്. ആ കാര്യമാണ് താൻ അവിടെ പറഞ്ഞത്. ഇന്ത്യയിലെ രാഷ്ട്രീയം എന്താണെന്ന് വിസ്മയിക്കറിയില്ല കാരണം അവൾ ഇവിടെ ഊട്ടിയിലാണ് പഠിച്ചത്...........
മലയാളികൾക്ക് പ്രിയങ്കരനായ ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനും ആണ് മേജർ രവി. യുവാക്കൾക്ക് പ്രചോദനമാകുന്ന തരത്തിൽ നിരവധി സൈനിക സിനിമകൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു. എന്നാൽ അടുത്തകാലത്തായി താൻ നേരിട്ട സൈബർ അതിക്രമങ്ങളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ആണ് ഇപ്പോൾ അദ്ദേഹം സംസാരിക്കുന്നത്.
സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ തന്റെ നിലപാട് പങ്കുവെച്ചിരുന്നു. സിജെപിയെ പിന്തുണയ്ക്കുന്ന തരത്തിൽ ആയിരുന്നു മായയുടെ വാക്കുകൾ. ഇതിന് പിന്നാലെ വിസ്മയക്ക് അഭിനന്ദനങ്ങൾ എത്തി. എന്നാൽ മായക്ക് തെറ്റ് പറ്റിയതാണ് ആ കുട്ടിക്ക് രാഷ്ട്രീയമായ അറിവില്ല എന്നായിരുന്നു വിസ്മയയെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത്.
ALSO READ:സിനിമയിലേക്ക് മടങ്ങി വരുമോ? കാവ്യ മാധവന്റെ മറുപടി ഇങ്ങനെ
വിസ്മയ പെട്ടെന്ന് സെന്റിമെന്റൽ ആകുന്ന ഒരാളാണ്…
താൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് അതൊന്നും ആരും കാണുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ അത് മാത്രമേ കേൾക്കുന്നുള്ളൂ. താൻ നല്ല കാര്യങ്ങൾ ചെയ്താൽ അതു പറഞ്ഞു ആരും തർക്കിക്കാൻ വരുന്നില്ല എന്നാൽ ഇതുപോലുള്ള കാര്യങ്ങളിൽ ഇതേപോലെ പലരും മോഹൻലാലിന്റെ മകളുടെ കാര്യം പറയാൻ താനാരാ എന്നൊക്കെ ചോദിച്ചു കൊണ്ട് വരും. യഥാർത്ഥത്തിൽ തനിക്ക് മടുത്തു എന്നും ആരുടെയും കാര്യത്തിൽ അനാവശ്യമായി ഇടപെടാൻ പോകുന്നില്ല. എന്നാൽ ചിലതൊക്കെ കേൾക്കുമ്പോൾ പറയാതിരിക്കാൻ വയ്യ. എന്നെ കേൾക്കുന്ന ഒരുപാട് കുട്ടികൾ എനിക്ക് ചുറ്റും ഉണ്ട് എന്നും മേജർ രവി സംസാരിച്ചു.
വിസ്മയ മോഹൻലാലിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകറ്റമാണ് താൻ നടത്തിയത് എന്ന് വരെ ആളുകൾ തർക്കിച്ചു. എന്നാൽ താൻ അവരുടെ അഭിപ്രായത്തെക്കുറിച്ചല്ല പറഞ്ഞത് ആ കുട്ടിയെ കുറിച്ചാണ് പറഞ്ഞത്. ആ കുട്ടിയെ തനിക്കറിയാം വിസ്മയ പെട്ടെന്ന് സെന്റിമെന്റൽ ആകുന്ന ഒരാളാണ്. ആ കാര്യമാണ് താൻ അവിടെ പറഞ്ഞത്. ഇന്ത്യയിലെ രാഷ്ട്രീയം എന്താണെന്ന് വിസ്മയിക്കറിയില്ല കാരണം അവൾ ഇവിടെ ഊട്ടിയിലാണ് പഠിച്ചത്. പൂർണ്ണമായും ഒരു ഇംഗ്ലീഷ് അധിഷ്ടിത സ്കൂളാണ്. താനും മോഹൻലാലുമായും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം ആർക്കും അറിയില്ല.
എന്റെ മകനും പഠിച്ചത് ഊട്ടിയിലെ സ്കൂളിലാണ് അവിടുന്ന് അവധി ദിവസങ്ങളിൽ ഞാനാണ് അവിടെ എത്തുന്നത്. ഭക്ഷണം കഴിച്ച് അവരെ കൊണ്ടാക്കും അതുപോലെതന്നെ സുചിത്രയും അങ്ങനെ ചെയ്യും. അപ്പോൾ ഞങ്ങൾ തമ്മിലുള്ള ഒരു ബന്ധം അങ്ങനെയാണ്. ഇതൊന്നും അറിയാത്ത ആളുകളാണ് തങ്ങൾ തല്ലി പിരിഞ്ഞു എന്ന രീതിയിൽ എല്ലാം സംസാരിക്കുന്നത്.അതേസമയം കോക്കറോച്ച് പാർട്ടിയെ കുറിച്ച് മേജർ രവി സംസാരിച്ചു. ഇത് അമേരിക്കയിൽ നിന്ന് നട്ടു വളർത്തിയ ഒരു സംഭവമാണ് എന്നും യഥാർത്ഥത്തിൽ അത് ഒരു പാർട്ടിയല്ല ഒരു മൂവ്മെന്റ് ആണ്. മോദിക്കെതിരെയുള്ള ഒരു നീക്കം മാത്രമാണ് കോക്ക്റോച്ച് ജനത പാർട്ടി എന്നും മേജർ രവി അഭിപ്രായപ്പെട്ടു.
ENGLISH SUMMARY
Major Ravi is a beloved Malayalam film screenwriter and director. He has gifted the Malayalam film industry numerous military-themed movies that serve as an inspiration to the youth. However, he is now speaking out about the cyber abuse and criticism he has faced in recent times.